CinemaMollywoodNEWS

‘അച്ഛന്‍’ വേഷങ്ങള്‍ ആര്‍ക്കും നല്‍കാതെ രണ്‍ജി പണിക്കര്‍

മലയാള സിനിമയില്‍ നായക കഥാപാത്രങ്ങളുടെ അച്ഛനായി അഭിനയിച്ച് നമ്മെ വിസ്മയിപ്പിച്ച ഒട്ടനേകം കരുത്തുറ്റ അഭിനേതാക്കള്‍ നമുക്കുണ്ട്.തിലകനും, നെടുമുടി വേണുവുമൊക്കെ എത്രയോ മികച്ച അച്ഛന്‍ റോളുകളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇന്ന് മലയാള സിനിമയില്‍ അച്ഛന്‍ വേഷങ്ങള്‍ക്കുള്ള പ്രാധാന്യം കുറഞ്ഞങ്കിലും ആ റോളുകളില്‍ ഇപ്പോള്‍ കൂടുതലും കാണാനാവുക രണ്‍ജി പണിക്കര്‍ എന്ന നടനെയാണ്. മറ്റാര്‍ക്കും അവസരം നല്‍കാതെയാണ് സിനിമകളിലെ അച്ഛന്‍ വേഷങ്ങള്‍ രണ്‍ജി പണിക്കര്‍ സ്വന്തമാക്കുന്നത്. ഒട്ടുമിക്ക സിനിമകളിലും നായകന്റെയോ നായികയുടെയോ അച്ഛന്‍ വേഷങ്ങളില്‍ രണ്‍ജി പണിക്കരാണ് എത്തുക. ഈദ് റിലീസായി എത്തിയ ‘ഒരു സിനിമാക്കാരന്‍’ എന്ന ചിത്രത്തിലും, ‘റോള്‍ മോഡല്‍സ്’ എന്ന ചിത്രത്തിലും നായകന്‍മാരുടെ അച്ഛനായി വേഷമിടുന്നതാരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ ‘രണ്‍ജി പണിക്കര്‍’. ലാലു അലക്സ് ഉള്‍പ്പടെ സ്ഥിരം അച്ഛന്മാരായി വേഷമിട്ടിരുന്ന മറ്റുനടന്മാര്‍ക്കാണ് രണ്‍ജി പണിക്കരുടെ വരവോടെ പണികിട്ടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button