സ്ത്രീകളുടെ സംരക്ഷണത്തിനായി രൂപീകരിച്ച വുമണ്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടനയെ കുറിച്ച് തനിക്കൊന്നും അറിയില്ല എന്ന് നടി മിയ ജോർജ്. ഇതിന് മുമ്പ് ആശ ശരത്തും ഇതിനെക്കുറിച്ചൊന്നും അറിയില്ല എന്ന് പ്രതികരിച്ചിരുന്നു.
“പുതിയ സംഘടനയെ കുറിച്ച് ഡീറ്റേയില്‍സ് ഒന്നും അറിയില്ല. എനിക്ക് മാത്രമല്ല പലർക്കും ഇതിനെ കുറിച്ചറിയില്ല. ഇങ്ങനെ ഒരു സംഘടന തുടങ്ങിയത് ന്യൂസിലൂടെയാണ് അറിയുന്നത്. എന്താണ് ഏതാണ് എന്നൊന്നും ആർട്ടിസ്റ്റുകൾക്കും അറിയില്ല” എന്ന് മിയ പറഞ്ഞു.
“ഞാന്‍ മനസ്സിലാക്കിയിടത്തോളം അമ്മയെന്നത് ആര്‍ട്ടിസ്റ്റുകളുടെ മാത്രം സംഘടനയാണല്ലോ. പുതിയ സംഘടനയില്‍ അഭിനയിക്കുന്നവര്‍ മാത്രമല്ല, ടെക്‌നീഷ്യന്മാര്‍ ഉള്‍പ്പെടെയുള്ള വനിതകളുണ്ട്. ‘അമ്മ’യ്ക്ക് അഭിനയിക്കുന്നവരുടെ കാര്യം മാത്രമല്ലേ നോക്കാനാവൂ. സിനിമയ്ക്ക് അകത്തുള്ളവരുടെ കാര്യത്തില്‍ ഇടപെടുന്നതില്‍ അമ്മയ്ക്ക് ഒരു പരിമിതിയുണ്ട്. എഡിറ്റേഴ്‌സിനെയും ഡബിംഗ് ആര്‍ട്ടിസ്റ്റുകളെയുമെല്ലാം ഉള്‍പ്പെടുത്തിയിട്ടുള്ള സംഘടനയാകുമ്പോള്‍ കുറച്ചു പേര്‍ക്ക് മാത്രം പരിഗണന കിട്ടുന്നു, ഞങ്ങള്‍ അവഗണിക്കപ്പെടുന്നു എന്ന് മറ്റുള്ളവര്‍ക്ക് തോന്നില്ലല്ലോ. അതാണെന്ന് തോന്നുന്നു ഈ സംഘടനയുടെ ലക്ഷ്യം” എന്നും മിയ പറഞ്ഞു.
“എനിക്കിതുവരെ ഒരു ദുരനുഭവവും ഉണ്ടായിട്ടില്ല. മലയാളമാകട്ടെ, തമിഴാകട്ടെ, തെലുങ്കാവട്ടെ ആരും എന്നോട് അത്തരത്തില്‍ സമീപിച്ചിട്ടില്ല. കഥ കേള്‍ക്കുന്നു, ഇഷ്ടമാണെങ്കില്‍ ചെയ്യുന്നു, ഇല്ലെങ്കില്‍ ഇല്ല. അഭിനയിക്കുന്നുണ്ടെങ്കില്‍ ഡേറ്റ് കൊടുക്കുന്നു, പോയി അഭിനയിക്കുന്നു, പൈസ വാങ്ങുന്നു, തിരിച്ചു വരുന്നു, ഡബ്ബിംഗ് ചെയ്യുന്നു, സിനിമയുടെ പ്രമോഷനില്‍ പങ്കെടുക്കുന്നു. അതോടെ ആ സിനിമയുമായുള്ള ബന്ധം തീരുന്നു. നമ്മള്‍ എങ്ങനെ നില്‍ക്കുന്നു എന്ന് നോക്കിയാവുമല്ലോ ഓരോരുത്തര്‍ സമീപിക്കുന്നത്. നമ്മള്‍ ഡീസന്റാണ്, സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആണ്, നെഗറ്റീവ് രീതിയില്‍ പോവില്ല, ബോള്‍ഡാണ് അങ്ങനെയൊരു ഇമേജ് ആദ്യം മുതല്‍ കൊടുത്തു കൊണ്ടിരുന്നാല്‍ ഈ ഒരു പ്രശ്‌നം വരില്ല എന്നാണ് എന്റെ വിശ്വാസം” എന്നും മിയ പറഞ്ഞു.
Post Your Comments