ചുരുങ്ങിയ കാലയളവുകൊണ്ട് മലയാളി പ്രേക്ഷകരില്‍ ഇഷ്ടം നേടിയെടുത്ത നായിക നടിയാണ് മിയ ജോര്‍ജ്ജ്. മുഖ്യധാര സിനിമയിലെ അറിയപ്പെട്ട നടിമാരില്‍ ഒരാളായ മിയ മറ്റു നായിക നടിമാരില്‍ നിന്നും തികച്ചും വ്യത്യസ്തയാണ്. സിനിമയില്‍ നിന്ന് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ഒട്ടുമിക്ക നായികമാരും തുറന്നു പറയാറുണ്ട് എന്നാല്‍ അതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മിയയുടെ മറുപടി വേറിട്ടതായിരുന്നു.
ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലായിരുന്നു മിയയുടെ പ്രതികരണം.
“എനിക്കിതുവരെ സിനിമയില്‍ നിന്ന് മോശം അനുഭവം നേരിട്ടിട്ടില്ല . മലയാളമായാലും , തമിഴായാലും, തെലുങ്കായാലും ആരും എന്നോട് അങ്ങനെ പെരുമാറിയിട്ടില്ല. നമ്മള് എങ്ങനെ നില്ക്കുന്നു എന്ന് നോക്കിയായിരിക്കും മറ്റുള്ളവരുടെ പെരുമാറ്റം. ഞാന്‍ സ്ട്രെയിറ്റ് ഫോര്‍വേര്‍ഡാണ്, മോശമായ രീതിയില്‍ പോകില്ല, ബോള്‍ഡാണ് അങ്ങനെയൊരു ഇമേജ് ആദ്യം മുതലേ കൊടുത്തുകൊണ്ടിരുന്നാല്‍ അത്തരമൊരു പ്രശ്നം ഉണ്ടാകില്ല മിയ വ്യക്തമാക്കി.
Post Your Comments