മാജിക്കിന്റെ വിസ്മയ ലോകം തുറന്നുകാണിച്ച ജെ കെ റൗളിങ് പരമ്പര
ജനിച്ചിട്ട് ഇരുപതു വർഷം തികഞ്ഞു. വട്ടക്കണ്ണട വച്ച മാജിക്കുകാരന് പയ്യന്റെ കഥ 1995 ല്‍ എഴുതി പൂര്‍ത്തിയാക്കിയെങ്കിലും 1997 ജൂണ്‍ 26 നാണ് പരമ്പരയായി പുറത്തിറങ്ങുന്നത്. ഹാരി പോർട്ടറിലെ ആദ്യ പരമ്പര ‘ഹാരി പോട്ടര്‍ ആന്‍ഡ് ദ ഫിലോസഫേഴ്സ് സ്റ്റോണ്‍’ വായനക്കാരിൽ എത്തി. ആദ്യ പതിപ്പിൽ വെറും 500 കോപ്പി മാത്രമായിരുന്നു.
എന്നാൽ ഹാരി പോർട്ടർ പുറത്തിറങ്ങിയതോടെ ആ വട്ട കണ്ണടക്കാരൻ വായനക്കാരെ തന്റെ മാത്രിക വലയത്തിനുള്ളിലാക്കി. പിന്നീടുള്ള ഏഴു പാരമ്പരകളിലായി 450 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞു. ഏറ്റവും കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ പുസ്തകം എന്ന റെക്കോർഡ് ഹാരി പോർട്ടർക്കു സ്വന്തമായി.
പിന്നീട് ഹാരി പോർട്ടർ സിനിമയായി വെള്ളിത്തിരയിൽ എത്തിയപ്പോൾ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഹാരി പോട്ടറിന് 20 വയസ്സു തികയുന്ന സന്തോഷം വായനക്കാരുമായി എഴുത്തുകാരി ജെ കെ റൗളിങ് ട്വിറ്ററിലൂടെ
പങ്കു വച്ചു. “ഇരുപതു വര്‍ഷം മുമ്പ് ഇതേ ദിനത്തില്‍, ഞാന്‍ തനിച്ച് ജീവിച്ചിരുന്ന ഒരു ലോകം മറ്റുള്ളവര്‍ക്കു വേണ്ടിക്കൂടി തുറന്നിട്ടു. അത്ഭുതകരമായിരുന്നു അത്. നന്ദി”. എന്ന് ജെ കെ റൗളിങ് പറഞ്ഞു.
Post Your Comments