മറിയത്തിന്റെ കൂടെ ഉള്ള ആദ്യ പെരുന്നാൾ ചെന്നൈയിൽ ആഘോഷിച്ച് ദുൽഖർ

മറിയത്തിന്റെ കൂടെയുള്ള ആദ്യ പെരുന്നാൾ ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് ദുൽഖറും കുടുംബവും. കഴിഞ്ഞ മാസം 5 നായിരുന്നു ദുല്‍ഖറിനും ഭാര്യ അമാലിനും കുഞ്ഞ് പിറന്നത് എല്ലാ തവണയും കൊച്ചിയിലായിരുന്നു ഈ തവണ ചെന്നൈയിലാണ് ദുൽഖർ പെരുന്നാൾ ആഘോഷിച്ചത്.ചെന്നൈ ആര്‍.കെ.പുരത്തെ പള്ളിയിലായിരുന്നു മമ്മൂട്ടിയുടെയും ദുല്‍ഖറിന്റെയും പെരുന്നാള്‍ നമസ്‌ക്കാരം. നമസ്‌ക്കാരത്തിനുശേഷം എല്ലാവര്‍ക്കും ഈദ് ആശംസകള്‍ നേരുകയും ചെയ്തു ഇരുവരും.

ഹൈദരബാദില്‍ നിന്നും സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം ദുല്‍ഖര്‍ നേരെ അമാലിന്റെയും കുഞ്ഞിന്റെയും അടുത്തേക്കാണ് പറന്നത്.
ഇത്തവണ തന്റെ അടുത്ത കൂട്ടുകാരനായ നടന്‍ വിക്രം പ്രഭവും ദുല്‍ഖറിനൊപ്പം പെരുന്നാള്‍ ബിരിയാണി കഴിക്കാന്‍ കൂടെയുണ്ടായിരുന്നു.
വിക്രം പ്രഭുവും ദുല്‍ഖറും ഏറെ കാലമായിട്ടുള്ള പരിചയമാണ്. ഒന്നിച്ച് രണ്ടാളും സിനിമകളിലഭിനയിച്ചിട്ടില്ലെങ്കിലും ആത്മസുഹൃത്തുക്കളാണ് ഇരുവരും. ബിരിയാണി തിന്നാനുള്ള വിശപ്പ്’ എന്ന് പറഞ്ഞ് വിക്രം പ്രഭു ഫേസ്ബുക്കിലുടെ ദുല്‍ഖറിനൊപ്പമുള്ള ഫോട്ടോ ഷെയര്‍ ചെയ്തിരുന്നു. ദുല്‍ഖറിന്റെ പോസ്റ്റില്‍ പറയുന്നത് ഇങ്ങനയെയായിരുന്നു. കുടുംബം പോലെയുള്ള കൂട്ടുകാരുടെ കൂടെ ഈദിന്റെ ബിരിയാണി കഴിക്കുകയാണെന്നും മറിയത്തിനെ അവളുടെ അങ്കിളുമാരും ആന്റിമാരും ചേട്ടന്മാര്‍, ചേച്ചിമാര്‍ എന്നിവരെല്ലാം ഇന്ന് സന്ദര്‍ശിച്ചിരിക്കുകയാണെന്നുമാണ് ദുല്‍ഖര്‍ പറയുന്നത്. വിക്രത്തിന്റെ കൂടെ നില്‍ക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Share
Leave a Comment