CinemaGeneralIndian CinemaLatest NewsMollywoodNEWS

നടിയെ ആക്രമിച്ച സംഭവം : നിലപാട് വ്യക്തമാക്കി വനിതാ സംഘടന

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഉടലെടുത്ത വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി സിനിമ രംഗത്തെ സ്ത്രീകൾക്ക് വേണ്ടിയുള്ള സംഘടന വിമൻ ഇൻ സിനിമ കളക്ടീവ്. കേസുമായി ബന്ധപ്പെട്ട് വിമൻ ഇൻ സിനിമ കളക്ടീവ് പ്രതികരിക്കാതിരുന്നതിനെത്തുടർന്ന് സംഘടനയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി രംഗത്തെത്തിയിരുന്നു. ഇതിനെ തുടർന്നാണ് ഇവർ പ്രതികരണവുമായി രംഗത്തെത്തിയത്.
കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതും ഭരണഘടനയോടും നിയമ വ്യവസ്ഥയോടും ഉള്ള വെല്ലുവിളിയാണെന്നും ഇത്തരം പ്രകടനങ്ങൾ അപലപനീയമാണെന്നും സംഘടന അറിയിച്ചു.

വിമൻ ഇൻ സിനിമ കളക്ടീവിന്റെ കുറിപ്പ് ഇങ്ങനെയാണ്-:

‘ഞങ്ങളുടെ സഹപ്രവർത്തകക്ക് നേരെയുണ്ടായ അതിക്രമവുമായി ബന്ധപ്പെട്ട കേസ് കോടതി നടപടികളുടെ പ്രാഥമിക ഘട്ടത്തിലാണുള്ളത്. ഈ സന്ദർഭത്തിൽ അതിക്രമത്തിനെ അതിജീവിച്ച ആളെ അപമാനിക്കുകയും തരം താഴ്ത്തുകയും ചെയ്യുന്ന തരത്തിൽ ഉണ്ടായ അഭിപ്രായ പ്രകടനങ്ങൾ നിയമവിരുദ്ധവും അങ്ങേയറ്റം അപലപനീയവുമാണ്. 2013-ലെ വർമ്മ കമ്മിറ്റി റിപ്പോർട്ട് ഇന്ത്യൻ പാർലമെന്റ് അംഗീകരിച്ചതിനു ശേഷം ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരെ പരസ്യമായി അധിക്ഷേപിക്കുന്നതോ അവരുടെ പേര് വെളിപ്പെടുത്തുന്നതോ അവരെ തരം താഴ്ത്തി സംസാരിക്കുന്നതോ അവർക്ക് നേരെയുണ്ടായ അതിക്രമത്തെ റദ്ദാക്കുന്ന തരത്തിൽ സംസാരിക്കുന്നതോ ലഘുവായതോ അവഗണിക്കാവുന്നതോ ആയ പ്രവൃത്തിയല്ല.

കോടതിയുടെ പരിഗണനയിലുള്ള കേസിലെ വാദിയായ വ്യക്തിയെ അപമാനിക്കുന്നതും അധിക്ഷേപിക്കുന്നതും ഇന്ത്യൻ നിയമ വ്യവസ്ഥയോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. അതിക്രമത്തെ അതിജീവിച്ച വ്യക്തിയെ സംശയമുനയിൽ നിർത്തുന്നത് മാപ്പ് അർഹിക്കുന്ന പ്രവർത്തിയുമല്ല. ഇത്തരത്തിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള എല്ലാ തരം പ്രസ്താവനകളെയും പ്രവൃത്തികളെയും വുമൺ ഇൻ സിനിമാ കളക്ടീവ് അപലപിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button