ചൈനയിൽ റിലീസ് ചെയ്ത അമീർഖാൻ ചിത്ര൦ ദംഗല്‍ ബോക്സ് ഓഫീസിൽ വൻ വിജയമാണ് നേടിയിരിക്കുന്നത്. ചൈനീസ് പ്രേക്ഷകർ നൽകിയ പിന്തുണയുടെ ബലത്തിൽ 2000 കോടി ക്ലബ്ബിൽ കടന്നിരിക്കുകയാണ്. ഇന്ത്യയിലെ സകല റെക്കോഡുകളും മറികടന്നാണ് ദംഗൽ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.
2016 ഡിസംബറില്‍ പുറത്തിറങ്ങിയ ദംഗല്‍ 700 കോടിയാണ് നേടിയിരുന്നത്. 1000 കോടിയുമായി എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി 2 ആയിരുന്നു ദംഗലിനു മുന്നിലുണ്ടായിരുന്നത്. ഒരിടവേളക്ക് ശേഷം കഴിഞ്ഞ മെയ് മാസത്തിൽ ചൈനയിൽ റിലീസ് ചെയ്ത ചിത്രത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ് സിനിമയുടെ ചരിത്ര വിജയത്തിന് കാരണം.
ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗട്ടിന്റെയും മക്കളായ ഗീത ഫോഗട്ടിന്റെയും ബബിത ഫോഗട്ടിന്റെയും കഥ പറയുന്ന ചിത്രത്തിൽ ലിംഗസമത്വത്തെയും സ്ത്രീ ശാക്തീകരണത്തെയും ഭംഗിയായി അവതരിപ്പിച്ചിരുന്നു. ഇതാണ് ചിത്രത്തെ ചൈനീസ് ജനത സ്വീകരിക്കാൻ കാരണം എന്ന് അണിയറ പ്രവർത്തകർ പറയുന്നു. ഫോബ്‌സാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്. 1725 കോടി നേടിയ ബാഹുബലി 2 രണ്ടാം സ്ഥാനത്താണ്. ബാഹുബലിയുടെ രണ്ടാം ഭാഗം ജൂലായില്‍ ചൈനയിൽ റീലിസിനൊരുങ്ങുകയാണ്.
Post Your Comments