ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ഹിറ്റ് ജോഡികളായിരുന്നു ശങ്കറും മേനകയും. ഇവര്‍ ഇരുവരും നായികാ-നായകന്മാരായി ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം ബോക്സോഫീസില്‍ വിജയം കൊയ്തവയാണ്. വെള്ളിത്തിരയില്‍ ഇവര്‍ വീണ്ടും ഒന്നിക്കുന്നു. മേനകയുമൊന്നിച്ച് ഒരു സിനിമാ ഉടന്‍ പ്രതീക്ഷിക്കാമെന്ന് നടന് ശങ്കര്‍ തന്നെയാണ് വ്യക്തമാക്കിയത്. ലണ്ടനില്‍ മലയാളി സംഘടനകള്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആദ്ദേഹം. ബാലചന്ദ്രമേനോന് സംവിധാനം ചെയ്ത ‘ഞാന്‍ സംവിധാനം ചെയ്യും’ എന്ന ചിത്രത്തിലാണ് ഇവര്‍ ഇരുവരും അവസാനമായി ഒന്നിച്ചഭിനയിച്ചത്. ആ പഴയ ഹിറ്റ്ജോഡികള് വീണ്ടും വെള്ളിത്തിരയില്‍ എത്തുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പൂച്ചോക്കൊരു മൂക്കൂത്തി, അര്‍ച്ചന ആരാധന, നാളെ ഞങ്ങളുടെ വിവാഹം, പ്രേം നസീറിനെ കാണ്മാനില്ല അങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളിലാണ് ഇവര്‍ ജോഡികളായി വേഷമിട്ടത്.
Post Your Comments