
സലിം കുമാർ ദിലീപിനെ പിന്തുണച്ചു കൊണ്ട് ഇട്ട പോസ്റ്റിനെതിരെ പ്രതികരിച്ച് സംവിധായകൻ ബൈജു കൊട്ടാരക്കര. സത്യം പുറത്തു വരുന്നത് വരെ ദിലീപിനെ വേട്ടയാടരുത് എന്നാണ് എല്ലാവരുടെയും ആഗ്രഹം എന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു .”പീഡനത്തിന് ഇരയായി മാനസികമായി തകര്‍ന്നിരിക്കുന്ന നടിയെക്കുറിച്ച് മോശമായി എഴുതിയ ആ കുറിപ്പ് പിൻവലിച്ച് മാപ്പു പറയണമെന്ന്” സലിം കുമാറിനോട് അദ്ദേഹം പറഞ്ഞു.
“ദിലീപിന്റെ സ്വകാര്യ ജീവിതത്തെ തകർക്കാൻ ഏഴു വർഷം മുൻപ് സിനിമാരംഗത്തുള്ള ഒരു പറ്റം സഹോദരീസഹോദരന്മാരാൽ രചിക്കപ്പെട്ട തിരക്കഥയുടെ ക്ലൈമാക്സ് റീലുകളാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഓടിക്കൊണ്ടിരിക്കുന്നത്. ഈ കേസുമായി ബന്ധപ്പെട്ടു പൊലീസ് ദിലീപിനെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല എന്നതും അദ്ദേഹത്തിന്റെ നിരപരാധിത്വം തന്നെയാണു വെളിവാക്കുന്നത്. ഒരു കാര്യം സത്യമാണ്. എല്ലാ ചരടുവലികളും കഴിഞ്ഞു ആരൊക്കെയോ അണിയറയിൽ ഇരുന്നു ചിരിക്കുന്നുണ്ട്. അത് ഇവിടെയിരുന്നുകൊണ്ട് എനിക്ക് കാണാമെന്നും” സലീംകുമാർ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. ഈ പോസ്റ്റിനെതിരെയാണ് ബൈജു കൊട്ടാരക്കര തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. “അൽപമെങ്കിലും മനസ്സാക്ഷിയോ ധാർമികതയോ ഉണ്ട് എങ്കിൽ പോസ്റ്റ് പിൻവലിച്ച് ആ കുട്ടിയോട് മാപ്പ് പറയുക” എന്ന് ബൈജു കൊട്ടാരക്കര പറഞ്ഞു.
Post Your Comments