വേറിട്ട കഥാപത്രങ്ങളിലൂടെ മലയാളസിനിമയെ അനശ്വരമാക്കിയ പ്രതിഭയാണ് മമ്മൂട്ടി. അദ്ദേഹം ഇല്ലാത്തൊരു സിനിമ ലോകത്തെ കുറിച്ചു ചിന്തിക്കാനേ സാധിക്കില്ല. മികച്ച നടനുള്ള മൂന്നു ദേശീയ പുരസ്‌കാരങ്ങൾ നേടിയ മമ്മൂട്ടി മലയാള സിനിമയെ ഉയർന്ന നിലവാരത്തിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച വ്യക്തിയാണ്. എന്നാൽ ഈ മമ്മൂക്ക ഒരിക്കൽ സിനിമയിൽ നിന്നു വിടവാങ്ങുന്നതായി പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
തമിഴ് ചിത്ര൦ അഴകനിൽ അഭിനയിച്ചു കൊണ്ടിരുന്നപ്പോഴാണ് ഈ സിനിമയോടെ താൻ അഭിനയ രംഗം വിടുകയാണെന്ന പ്രഖ്യാപനവുമായി മമ്മൂട്ടി എത്തിയത്. അഴകനോട് കൂടി താൻ സിനിമ വിടുകയാണെന്നും കുറച്ചുകാലത്തേക്ക് പരിപൂർണ്ണ വിശ്രമം ആവശ്യമാണെന്നും അതിനു ശേഷം അപ്പോഴത്തെ മൂഡ് അനുസരിച്ചു തിരിച്ചു വരണോ എന്നു തീരുമാനിക്കാം എന്നുമായിരുന്നു മമ്മൂട്ടിയുടെ തീരുമാനം. ഇതറിഞ്ഞു അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ പോലും ഞെട്ടി. ഒടുവിൽ സംവിധായകൻ ജോഷി, നിർമ്മാതാവ് എവർഷൈൻ മണി എന്നിവരുടെ നിർബന്ധത്തിനു വഴങ്ങിയാണ് ആ കടുത്ത തീരുമാനം പിൻവലിക്കാൻ മമ്മൂട്ടി തയ്യാറായത്.
മമ്മൂട്ടിയുടെ രണ്ടാമത്തെ തമിഴ് ചിത്രമായിരുന്നു അഴകൻ. രജനീകാന്തിന്റെയും കമലാഹാസന്റെയും ഗുരുവായ കെ ബാലചന്ദ്രരായിരുന്നു ചിത്രത്തിന്റെ സംവിധായകൻ.
Post Your Comments