മലയാളികളുടെ നിത്യഹരിത നായകനൊപ്പമുള്ള പെരുന്നാള്‍ ഓർമ്മകൾ പങ്കുവയ്ക്കുകയാണ് പ്രേം നസീറിന്റെ മകൻ ഷാനാവാസ്. “പെരുന്നാളിന് പ്രാര്‍ത്ഥനയ്ക്കായി മറീന ബീച്ചിലായിരുന്നു ഉപ്പ കൊണ്ട് പോകാറുള്ളത്. കോളെജില്‍ പഠിക്കുന്ന സമയത്ത് ഒരു ബൈക്ക് എന്റെ സ്വപ്നം ആയിരുന്നു പെരുന്നാളിന് ഉപ്പ എനിക്ക് ബൈക്ക് വാങ്ങിതന്നു” എന്ന് ഷാനാവാസ് പറഞ്ഞു.എന്നാൽ അത് അഞ്ചോ ആറോ മാസം മാത്രമാണ് ഉപയോഗിച്ചത്. എന്റെ റാഷ് ഡ്രൈവിംഗ് കാരണം അച്ഛൻ അത് വിറ്റു” എന്നും അദ്ദേഹം പറഞ്ഞു.
ഇനി ഒരു പെരുന്നാള്‍ ദിനത്തിലും ആഘോഷം പങ്കിടാന്‍ പ്രേം നസീര്‍ തങ്ങള്‍ക്കൊപ്പം ഇല്ല എന്ന സങ്കടവും ഷാനാവാസിനുണ്ട്. “എല്ലാവരും പ്രേം നസീറിനെ ഓര്‍ക്കുന്നു എന്നത് വെറും പറച്ചില് മാത്രമാണെന്ന്” ഷാനാവാസ് പറയുന്നു. “ഉപ്പയുടെ സ്മരണയ്ക്കായി ഇനിയും ഒരു പദ്ധതിയും ഉണ്ടാകാത്തതിലുളള വിഷമവും ഉണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.
Post Your Comments