തമിഴ്നാടിന്റെ സൂപ്പർ താരവും മുഖ്യ മന്ത്രിയും ആയിരുന്ന എംജി രാമചന്ദ്രൻ എന്ന എം ജി ആറിന്റെ ജീവിതം വീണ്ടും വെള്ളിത്തിരയിലേക്ക്. ഇതിനു മുമ്പും എം ജി ആറിന്റെ ജീവിതം വെള്ളിത്തിരയിൽ എത്തിയിരുന്നു. മോഹൻലാലിനെ നായകനാക്കി മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിന്റെ പ്രമേയം എം ജി ആറിന്റെയും കരുണാനിധിയുടെയും സൗഹൃദവും രാഷ്ട്രീയവുമായിരുന്നു.
കെ കാമരാജിന്റെ ജീവിതം സിനിമയാക്കിയ എ ബാലകൃഷ്ണന് ആണ് എം ജി ആറിന്റെ ജീവിതം മുഴുവനും സിനിമയാക്കാൻ വീണ്ടും ഒരുങ്ങുന്നത്. ബാഹുബലിയിലെ കട്ടപ്പയായി അഭിനയിച്ചു തകർത്ത സത്യ രാജ് ആണ് എം ജി ആർ ആയി അഭിനയിക്കുന്നത്.മോഹൽലാലിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഇരുവർ. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയ എ ബാലകൃഷ്ണന് സത്യരാജിനെ സന്ദർശിക്കാനിരിക്കുകയാണ്. കെ. കാമരാജിന്റെ ജീവിത കഥ പറഞ്ഞ ചിത്രം സത്യരാജ് കാണുകയും ചിത്രത്തെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇതിൽ നിന്ന് പ്രചോദന ഉൾകൊണ്ടാണ് ഇങ്ങനെ ഒരു ചിത്രവുമായി എ ബാലകൃഷ്ണന് സത്യ രാജിനെ സമീപിക്കുന്നത്.
Post Your Comments