സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് പൂര്‍ണ്ണത ലഭിക്കുന്നതിനു അവരുടെ ശബ്ദങ്ങള്‍ക്കും പങ്കുണ്ട്. എന്നാല്‍ ചിത്രങ്ങളില്‍ ഇപ്പോഴും പിന്നിലാണ് ആ സുന്ദര ശബ്ദങ്ങളുടെ ഉടമകള്‍. ഒരേ പോലെ ശബ്ദം തോന്നുമെന്നുള്ളത് കൊണ്ട് ചില ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ ഒരേ നായികമാര്‍ക്ക് മാത്രമായി ചുരുങ്ങാറുണ്ട്. എന്നാല്‍ ഒരു സിനിമയിലെ എല്ലാ സ്ത്രീ കഥാപാത്രങ്ങൾക്കും ശബ്ദം കൊടുത്ത ഒരാള്‍ ഉണ്ട്. സിനിമകളില്‍ അപൂര്‍വ്വമായ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് കോട്ടയം ശാന്തയാണ് .ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തിന് വേണ്ടിയാണ് ശാന്ത എല്ലാ സ്ത്രീകഥാപാത്രങ്ങള്‍ക്കും ശബ്ദം നല്‍കിയത്.
പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, മുകേഷ്, ജഗതി ശ്രീകുമാർ, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പ്രദർശനത്തിനിറങ്ങിയ ചലച്ചിത്രമാണ് ബോയിംഗ് ബോയിംഗ്. 1965-ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ബോയിംഗ് ബോയിംഗ് എന്ന ചിത്രത്തിന്റെ പുനര്‍നിര്‍മാണമാണ് പ്രിയന്റെ ഈ മലയാള ചിത്രം. 2005-ൽ പ്രിയദർശൻ തന്നെ ഗരം മസാല എന്ന പേരിൽ ഹിന്ദിയിലേക്കും ഈ ചിത്രം പുനർനിർമ്മാണം നടത്തി.ചിത്രത്തിന്റെ കഥ, തിരക്കഥ എന്നിവയെല്ലാം നിർവ്വഹിച്ചത് പ്രിയദർശൻ ആണ്. സംഭാഷണം രചിച്ചത് ശ്രീനിവാസൻ. എവർഷൈൻ പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ചിത്രത്തില്‍ നടൻ ശങ്കർ ഒരു സംഘട്ട്ന സീനിൽ ഗസ്റ്റ് റോളിൽ അഭിനയിച്ചിട്ടുണ്ട്.
Post Your Comments