CinemaIndian CinemaLatest NewsTollywood

ഇനി ഞാൻ നല്ല ഭാര്യയായിരിക്കും : അമല പോൾ

ധനുഷ് അമലാപോൾ താരജോഡികളെ വീണ്ടും വെള്ളിത്തിരയിൽ എത്തിച്ച ചിത്രമാണ് വേലയില്ല പട്ടധാരിയുടെ രണ്ടാം ഭാഗം. ചിത്രത്തിന്റെ പ്രചരണാർത്ഥം സംഘടിപ്പിച്ച പരിപാടിയിൽ വി ഐ പി 3 യിലേക്ക് ക്ഷണിച്ചാൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് അമലാപോൾ നൽകിയ മറുപടി കാണികളെ രസിപ്പിക്കുന്നതായിരുന്നു. ‘അയ്യോ ഇല്ല, പക്ഷെ ഇനി അങ്ങിനെ സംഭവിക്കുകയാണെങ്കില്‍ ഞാന്‍ ഒരു നല്ല ഭാര്യയായിരിക്കും. ധനുഷിനെ ഇങ്ങനെ ഉപദ്രവിക്കില്ല. ആ കാര്യത്തില്‍ ഞാന്‍ വാക്ക് തരുന്നു’ അമല പറഞ്ഞു.

വേലയില്ല പട്ടധാരി എന്ന ചിത്രം അമലയെ സംബന്ധിച്ചിടത്തോളം നല്ല അനുഭവമായിരുന്നു. നല്ലൊരു സിനിമയുടെ ഭാഗമാകാൻ തനിക്കു അവസരം നൽകിയത്തിന് നന്ദി പറയുകയാണ് താരം. ‘സൗന്ദര്യ രജനികാന്ത് ആയിരുന്നു ഈ സിനിമയുടെ ഏറ്റവും വലിയ ശക്തി. സൗന്ദര്യയുടെ സാന്നിധ്യം ഞങ്ങള്‍ക്കും ഒരുപാട് ഊര്‍ജം പകര്‍ന്നു. കജോളിനൊപ്പം അഭിനയിക്കാൻ സാധിച്ചു എന്നു ഇപ്പോഴും വിശ്വാസിക്കാനാകുന്നില്ല’ അമല പറഞ്ഞു.

ബോളിവുഡ് താരസുന്ദരി കാജോൾ നീണ്ട 19 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രധാനവേഷത്തിലെത്തുന്നു എന്ന സവിശേഷത കൂടിയുണ്ട് സൗന്ദര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്.

shortlink

Related Articles

Post Your Comments


Back to top button