ഗ്ലാമറിന്റെ ലോകമായ ബോളിവുഡിൽ നടിമാരെല്ലാം ഹോട്ട് വേഷത്തില്‍ പ്രത്യക്ഷപ്പെടുകയും ഒരു മടിയും കൂടാതെ ബിക്കിനി വേഷങ്ങള്‍ അഭിനയിച്ച് ശരീര സൌന്ദര്യം മുഴുവന്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്നത് ഇപ്പോള്‍ സാധാരണമായിരിക്കുന്നു. എന്നാല്‍ ബിക്കിനി വേഷത്തോടു താത്പര്യമില്ലെന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സുന്ദരി ആയിഷ ടാകിയ.
2004 ലാണ് ആയിഷ ടാകിയ ബോളിവുഡിൽ അരങ്ങേറ്റം ചെയ്തത്. പിന്നീട് നിരവധി സിനിമകളിലഭിനയിച്ച നടി സൂപ്പർ നായികമാരുടെ ഗണത്തിലേക്ക് ഉയർന്നത് അതിവേഗമായിരുന്നു. എന്നാല്‍ ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന ഒരു നടിയായി ശ്രദ്ധ തേടിയിട്ടും താന്‍ ഇത് വരെ അഭിനയിച്ച സിനിമയിൽ ബിക്കിനി ധരിച്ചിട്ടില്ലെന്നു താരം വെളിപ്പെടുത്തുന്നു.
ഇരുപതിലധികം സിനിമകളിൽ താന്‍ അഭിനയിച്ചു. എന്നാൽ ആ സിനിമകളിൽ ഒന്നിൽ പോലും മോശം വേഷങ്ങൾ ധരിക്കേണ്ടി വന്നിട്ടില്ല. ഫാഷനും ഗ്ലാമറുമൊക്കെ ഇഷ്ടമാണ്. എന്നാൽ അതിനൊക്കെ ഒരു ലിമിറ്റ് ഉണ്ടെന്നും നടി പറയുന്നു.
തനിക്ക് ഒരു മകനുണ്ട്. അവന് വളർന്ന് കഴിയുമ്പോൾ തന്റെ സിനിമകൾ കാണും. ആ സമയത്ത് അവരെ അവഹേളിക്കുന്നത് പോലെയായിരിക്കും അത്തരം സീനുകളിൽ താന്‍ ഇപ്പോൾ അഭിനയിക്കുന്നത്. തന്റെ സിനിമകളിൽ ഞാൻ സംതൃപ്തയാണെന്നും നടി പറയുന്നു
Post Your Comments