
റാഫിയുടെ പുതിയ ചിത്രം ഇന്ന് റിലീസ് ചെയ്തതോടെ ചിത്രത്തിന്റെ ക്ലൈമാക്സില്‍ ഒളിപ്പിച്ച് വച്ചിരുന്ന ആ ഗംഭീര സസ്പന്‍സ് പുറത്തെത്തി. പഞ്ചാബി ഹൗസിലെ രമണനാണ് പ്രേക്ഷകരെ ആവേശത്തിലാക്കാന്‍ ക്ലൈമാക്സില്‍ വീണ്ടും എത്തിയത്. റാഫി മെക്കാര്‍ട്ടിന്‍ ടീമിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ എവര്‍ ഗ്രീന്‍ ഹിറ്റ് കോമഡി ചിത്രമാണ് ‘പഞ്ചാബി ഹൗസ്’, ചിത്രത്തിലെ രമണനും മുതാളിയും ഇന്നും പ്രേക്ഷക മനസ്സിലെ മിന്നും താരങ്ങളാണ്. സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലെ സൂപ്പര്‍ താരമാണ് രമണന്. ഹരിശ്രീ അശോകന് അവതരിപ്പിച്ച ഈ കഥാപാത്രം റോള്മോഡല്സിലൂടെ വീണ്ടും അവതരിക്കുമ്പോള്‍ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകരെല്ലാം രമണനെ ഒരിക്കല്‍ക്കൂടി കാണാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ്. രമണന്റെ മുതലാളിയായ ഗംഗാധരന് മുതാളിയെക്കുറിച്ചും ചിത്രത്തില്‍ പരമാര്‍ശിക്കുന്നുണ്ട്. ഗംഗാധരന് മുതലാളിയായി കൊച്ചിന് ഹനീഫയായിരുന്നു വേഷമിട്ടത്.
Post Your Comments