ലോകസിനിമാ ചരിത്രത്തിൽ ഇടം നേടിയ വിഖ്യാത ഇന്ത്യൻ സിനിമായാണ് ബാഹുബലി. അതിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമാണ് ശിവകാമി ദേവി. രമ്യ കൃഷ്ണൻ അവിസ്മരണീമാക്കിയ ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ സംവിധായകൻ എസ്.എസ് രാജമൗലി ആദ്യം സമീപിച്ചത് ശ്രീദേവിയായിരുന്നു. എസ്.എസ് രാജമൗലി കുറച്ചു കാലം മുമ്പ് ഒരു തെലുങ്ക് ചാനലിന് നല്കിയ അഭിമുഖത്തിൽ ഇത് തുറന്നു പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് നിരവധി ചോദ്യങ്ങളാണ് ശ്രീദേവി നേരിട്ടത്.
എന്തിനാണ് മഹിഷ്മതിയിലെ കരുത്തുറ്റ രാജ്ഞിയായുടെ വേഷം വേണ്ടെന്ന് വച്ചത് എന്ന് ശ്രീദേവി തുറന്നു പറഞ്ഞു.
ബാഹുബലി കണ്ടോ എന്ന ചോദ്യത്തിന് ശ്രീദേവി നൽകിയ മറുപടി ആരാധകരെ ഞെട്ടിച്ചു. സത്യസന്ധമായി പറഞ്ഞാല്‍ ഇല്ല എന്നായിരുന്നു ആ മറുപടി.
ശിവകാമിയെ നിരസിച്ചത് സംബന്ധിച്ച ചോദ്യത്തിനോട്
ശ്രീദേവി പ്രതികരിച്ചതിങ്ങനെ.
ഇതിനു മറുപടി പറയാന്‍ ഞാന്‍ കുറച്ചു നാളായി ആഗ്രഹിക്കുന്നു. ഞാന്‍ ശിവകാമിയെ നിരസിച്ചത് ചിലര്‍ക്ക് വലിയ പ്രശ്നമായി മാറി. പക്ഷേ അതിനു എനിക്കു വ്യക്തിപരമായ കാരണങ്ങളുണ്ട്. ചിത്രത്തിലെ രണ്ട് ഭാഗങ്ങളും റിലീസായതിനു ശേഷമാണ് ഇത്തരം ചോദ്യങ്ങൾ ഞാൻ നേരിടാൻ തുടങ്ങിയത്. ഞാന്‍ നിരസിച്ച നിരവധി ചിത്രങ്ങളുണ്ട്. പക്ഷെ അവരൊന്നും അത് പ്രശ്നമായി പറഞ്ഞ് നടക്കാറില്ല താരം നിലപാട് വ്യക്തമാക്കി.
ശിവകാമിയുടെ വേഷം ശ്രീദേവി ഉപേക്ഷിച്ചതോടെയാണ് സംവിധായകൻ രമ്യകൃഷ്ണനെ സമീപിക്കുന്നത്. രണ്ടര കോടി രൂപയാണ് ഈ വേഷത്തിന് രമ്യ പ്രതിഫലം വാങ്ങിയത്. ബാഹുബലിയിലെ തന്നെ നാഴികക്കല്ലായ കഥാപാത്രമായി അത് മാറിയത് ചരിത്രം.
Post Your Comments