കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരില്‍ ക്രൂശിക്കപ്പെട്ട എല്‍ദോയ്ക്ക് പിന്തുണയുമായി കുഞ്ചാക്കോ ബോബന്‍
കൊച്ചി മെട്രോയില്‍ മദ്യപിച്ച് കിടന്നുറങ്ങി എന്ന പേരില്‍ കഴിഞ്ഞ ദിവസം ഒരാളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ബധിരനും മൂകനുമായ എല്‍ദോയുടെ ചിത്രങ്ങള്‍ ആയിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തിന്റെ സത്യാവസ്ഥ അറിയാതെയുള്ള ഇത്തരം സമീപനത്തെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ കുഞ്ചാക്കോ ബോബന്‍ രംഗത്തെത്തി . എല്‍ദോയുടെ ഫോട്ടോ പങ്കുവെച്ചു കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിലാണ് താരം തന്‍റെ പ്രതിഷേധം രേഖപ്പെടുത്തിയത്.
കുഞ്ചാക്കോ ബോബന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം
ഇത് എൽദോ ….
സംസാരിക്കാനും കേൾക്കാനും ഉള്ള കഴിവ് ഇദ്ദേഹത്തിനില്ല.”METRO” എന്ന മഹാ സംഭവത്തിൽ അറിയാതെ തളർന്നു വീണു പോയ ഒരു സഹോദരൻ!
ഒരാളുടെ യഥാർഥ അവസ്ഥ അറിയാതെ,അയാളുടെ ശാരീരിക-മാനസിക അവസ്ഥ അറിയാതെ ….
മുൻവിധികളോടെയും മുൻധാരണകളോടെയും അഭിപ്രായങ്ങൾ എന്ന പേരിൽ അനാവശ്യങ്ങൾ എഴുതി പ്രചരിപ്പിക്കുമ്പോൾ,ഒന്നാലോചിക്കുക….
നാളെ നിങ്ങൾക്കും ഈ അവസ്ഥ വന്നു കൂടായ്കയില്ല !!
നിങ്ങളോടു ഒരു തെറ്റും ചെയ്യാത്ത ആ പാവം മനുഷ്യൻറെ ജീവിതവും കുടുംബവും ആയിരിക്കാം തകർന്നത് അയാളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും ആവാം ഇല്ലാതായത് …എന്തിനു വേണ്ടി,എന്തു നേടി അത് കൊണ്ടു ???
പ്രിയപ്പെട്ട എൽദോ ….സംസാരശേഷിയും കേൾവിശക്തിയും ഇല്ലാത്ത തങ്ങൾ ഇതൊന്നും കേൾക്കാതിരിക്കുകയും പ്രതികരിക്കാതിരിക്കുകയും ആണ് നല്ലത് ….പക്ഷെ നിങ്ങൾ ഇതറിയും,നിങ്ങൾ വിഷമിക്കും ,നിങ്ങളുടെ കുടുംബം വേദനിക്കും ……
മാപ്പ് ചോദിക്കുന്നു …..
മാപ്പർഹിക്കാത്ത ഈ തെറ്റിന് …..ഞാൻ ഉൾപ്പടെയുള്ള ,സാമൂഹ്യ ബോധം ഉണ്ട് എന്ന് അഹങ്കരിക്കുന്ന മലയാളി സമൂഹം മുഴുവനും
Post Your Comments