സ്വന്തം വിവാഹത്തിൽ നിന്നും പ്രചോദനം ഉൾകൊണ്ട് സിനിമ ഇറക്കാൻ
ഒരുങ്ങുകയാണ് സൽമാൻഖാന്റെ അനിയൻ സൊഹൈൽഖാൻ. നടൻ, സംവിധായകൻ തിരക്കഥാകൃത്ത്, നിർമ്മാതാവ് എന്നി മേഖലകളിൽ പ്രശസ്തനാണ് സൊഹൈൽഖാൻ. ‘ഔസാർ’ എന്ന സൽമാൻഖാൻ ചിത്രത്തിലൂടെയാണ് സൊഹൈൽഖാൻ സംവിധാന രംഗത്തേക്ക് കടന്നുവന്നത്. ആ ചിത്രം വിജയിച്ചില്ലെങ്കിലും രണ്ടാമത്തെ ചിത്രമായ ‘പ്യാർ കിയ തോ ടാർനാ ക്യാ’ വിജയമായിരുന്നു.
‘മൈ പഞ്ചാബി നിക്കാഹ്’ എന്ന ചിത്രത്തിലൂടെ വീണ്ടും സംവിധായകനാകൻ ആകാൻ ഒരുങ്ങുകയാണ് സൊഹൈൽഖാൻ. അക്ഷയ് കുമാറും സോനാക്ഷി സിൻഹയും ആയിരിക്കും മുഖ്യ വേഷത്തിലെത്തുക. സൽമാൻ ഖാൻ ചിത്രമായ ‘ട്യൂബ്ലൈറ്റ്’ ഒരു പ്രധാന വേഷം സൊഹൈൽഖാൻ ചെയ്തിട്ടുണ്ട്.
Post Your Comments