മൂന്നു പതിറ്റാണ്ടുകൾക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് സലീമാ. ‘ആരണ്യക’ത്തിലെ അമ്മിണി, ‘നഖക്ഷത’ങ്ങളിലെ ലക്ഷ്മി ഈ രണ്ട് കഥാപാത്രത്തിലൂടെ മലയാളികളുടെ പ്രീയപ്പെട്ട താരമായ നടിയാണ് സലീമാ. മഹായാനത്തിലെ മോളിക്കുട്ടിയായാണ് അവസാനമായി സലീമാ വെള്ളിത്തിരയിൽ എത്തുന്നത്. മലയാളസിനിമയിൽ അഭിനയിക്കാൻ താല്പര്യം ഉണ്ട് എന്ന് പഴയ സഹപ്രവർത്തകരെ വിളിച്ചു പറഞ്ഞതിനെ തുടർന്നാണ് ഇങ്ങനെ ഒരു അവസരം ലഭിച്ചത്. കെകെ ഹരിദാസ് സംവിധാനം ചെയ്യുന്ന ‘ഞാവല്‍പ്പഴം’ എന്ന ചിത്രത്തിലൂടെയാണ് സലീമാ മലയാളത്തിലേക്ക് തിരിച്ചുവരുന്നത്.
മുത്തശ്ശിയുടെ വേഷത്തിലാണ് സലീമ ചിത്രത്തില്‍ എത്തുന്നത്. വാഹനാപകടത്തിൽ അച്ഛനും അമ്മയും നഷ്ട്ടപ്പെട്ട് മുത്തശിക്കൊപ്പം താമസിക്കുന്ന പെൺകുട്ടിയുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
“വളരെ സന്തോഷമുണ്ട്. ഇപ്പോള്‍ രണ്ടു സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. എത്രയോ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചു വരുന്നത്. മലയാളത്തിലൂടെ തന്നെ അത് സാധ്യമായത് ഇരട്ടി മധുരം നല്‍കുന്നു. സിനിമയില്‍ സജീവമായാല്‍ ഇനിയൊരു തിരിച്ചുപോക്കില്ല. ഇനി ജീവിതകാലം മുഴുവന്‍ അഭിനയിക്കാന്‍ തന്നെയാണ് തീരുമാനം” എന്ന് സലീമാ പറഞ്ഞു.
Post Your Comments