ഏറെക്കാലമായി സംവിധാന രംഗത്ത് നിന്നു വിട്ടു നിന്ന അന്‍വര്‍ റഷീദ് വീണ്ടും മികച്ചൊരു പ്രോജക്റ്റുമായി എത്തുന്നു. ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കുന്ന അന്‍വറിന്റെ പുതിയ സിനിമയുടെ ചിത്രീകരണം അടുത്ത മാസം കന്യാകുമാരിയില്‍ ആരംഭിക്കും. സിനിമാ നിര്‍മ്മാണ രംഗത്ത് സജീവമായിരുന്ന അന്‍വര്‍ റഷീദ് നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും സംവിധായക കുപ്പായമണിയുന്നത്. അഞ്ച് കഥകളുടെ സമാഹാരമായ ‘അഞ്ചു സുന്ദരികളി’ലെ ‘ആമി’ എന്ന ഹ്രസ്വ ചിത്രമാണ് അവസാനമായി അന്‍വര്‍ സംവിധാനം ചെയ്തത്. നാഗര്‍കോവിലും കൊച്ചിയുമാണ് ചിത്രത്തിന്റെ മറ്റുപ്രധാന ലൊക്കേഷനുകള്‍.
Post Your Comments