തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി. രജനിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ച നടക്കുന്ന സമയത്ത് അദ്ദേഹത്തെ തട്ടിപ്പുകാരന് എന്ന് അധിക്ഷേപിക്കുകയാണ് സുബ്രഹ്മണ്യ സ്വാമി.
നിരവധി സാമ്പത്തിക തട്ടിപ്പുകളില്‍ രജനികാന്തിന് പങ്കുണ്ടെന്ന് സുബ്രഹ്മണ്യം സ്വാമി ആരോപിക്കുന്നു. താന്‍ ഒരു തവണ പറഞ്ഞാല്‍ അത് നൂറു തവണ പറഞ്ഞപോലെയാണെന്ന രജനികാന്തിന്റെ തന്നെ പ്രധാന ഡയലോഗ് കടമെടുത്തുകൊണ്ടാണ് ഇക്കാര്യം ആവര്‍ത്തിക്കുകയാണെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. രജനികാന്തിനെതിരെ നേരത്തെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും പറഞ്ഞ സ്വാമി രാഷ്ട്രീയത്തിലേക്ക് വരരുതെന്ന ഉപദേശമാണ് തനിക്ക് രജനികാന്തിന് നല്കാനുള്ളതെന്നും പറയുന്നു. ഇന്ത്യടുഡേയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യം സ്വാമി ഇക്കാര്യം പറഞ്ഞത്.
Post Your Comments