
ജാതിക്കും മതത്തിനുമപ്പുറം സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരാണ് സിനിമാക്കാർ. അതിനു തെളിവാണ് സലിം കുമാർ നാദിർഷായുടെ വീട്ടിൽ നോമ്പ് തുറക്കാൻ എത്തിയത്. സിനിമക്ക് പുറത്തും നല്ല സൗഹൃദം പുലർത്തുന്നവരാണ് സലിം കുമാറും നാദിർഷായും. നോമ്പു തുറക്കാനെത്തിയ സലീം കുമാറിനെ നാദിര്‍ഷയും ഉമ്മയും ചേര്‍ന്ന് സ്വീകരിക്കുന്നതും സുഹൃത്തിന്റെ വരവു പ്രമാണിച്ച് ഒരുക്കിയ വിഭവങ്ങളുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നിരവധി വിഭവങ്ങൾ ആണ് സുഹൃത്തിനു വേണ്ടി നാദിർഷ ഒരുക്കിയത്.
സലിം കുമാർ നേരത്തെ 27ാം നോമ്പ് എടുത്തത് വാർത്തയായിരുന്നു. മതങ്ങൾക്ക് അപ്പുറമുള്ള സൗഹൃദം മലയാളസിനിമയിലെ മതേതരത്തിന്റെ പ്രതീകമാണ്.എല്ലാവർക്കും മാതൃകയാണ് ഇങ്ങനെ ഉള്ള സൗഹൃദങ്ങൾ.
Post Your Comments