മോഹൻലാൽ നായകനാകുന്ന വില്ലനിലൂടെയാണ് വിശാൽ മലയാളത്തിലേക്കെത്തുന്നത്. തമിഴിൽ ഡയലോഗടിച്ച് പറത്തുന്ന വിശാൽ മലയാളത്തിന് മുന്നിൽ ചെറുതായൊന്നു പരുങ്ങി. അന്യഭാഷയിൽ നിന്നെത്തുന്ന താരങ്ങളെ പോലെ തന്നെ ഡയലോഗുകൾ മനഃപാഠമാക്കുകയായിരുന്നു താരം. വില്ലനിൽ ധാരാളം സംഭാഷണങ്ങൾ ഉണ്ടായിരുന്നു വിശാൽ അവതരിപ്പിച്ച കഥാപാത്രത്തിന്. മലയാളം വശമില്ലാതിരുന്നതിനാൽ ഡയലോഗുകൾ തമിഴിൽ മനസിലാക്കിയ ശേഷം മലയാളത്തിൽ കാണാപ്പാഠം പഠിക്കുകയായിരുന്നു.
ബി ഉണ്ണികൃഷ്ണൻ സംവിധാന൦ ചെയ്യുന്ന ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് വിശാൽ എത്തുക. നായക വേഷത്തിൽ നിന്നുമാറി വില്ലൻ വേഷത്തിലേയ്ക്ക് ഒരു പരീക്ഷണത്തിന് ഒരുങ്ങുകയാണ് വിശാൽ ഈ ചിത്രത്തിലൂടെ. ചിത്രത്തിന്റെ കഥ തന്നെ വല്ലാതെ ആകർഷിച്ചുവെന്നും അതിനാലാണ് ഈ ചിത്രം ചെയ്യാൻ തീരുമാനിച്ചതെന്നും വിശാല്‍ പറയുന്നു. പിന്നെ മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് എന്റെ ഒരു സ്വപ്നമായിരുന്നു. അദ്ദേഹത്തോടൊപ്പമുള്ള ഓരോ സീനും ആസ്വദിച്ചാണ് ചെയ്തത് എന്ന് വിശാൽ പറഞ്ഞു. മഞ്ജു വാര്യരുടെ കടുത്ത ആരാധകനാണ് താൻ എന്ന് വിശാൽ നേരത്തെ പറഞ്ഞിരുന്നു.
Post Your Comments