മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന് ടീമിന്റെ വില്ലന്‍ എന്ന ചിത്രത്തിലൂടെ മോളിവുഡില്‍ അരങ്ങേറുകയാണ് തമിഴ് നടന് വിശാല്‍. തമിഴകത്തെ ഹരം കൊള്ളിക്കുന്ന താരം വില്ലനില്‍ ഒരു ഡോക്റ്റര്‍ ആയാണ് വേഷമിടുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ സാധിക്കുന്നത് മഹാ ഭാഗ്യമായി കാണുന്ന വിശാല്‍ ഈ ചിത്രത്തില്‍ തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് സംവിധായകന് ഉണ്ണികൃഷ്ണന് പറയുന്നു.
‘തികഞ്ഞ പ്രൊഫഷണലാണദ്ദേഹം. അതിന്റെ റിസള്‍ട്ട് ക്യാമറയ്ക്ക് മുന്നില്‍ കാണാനുമുണ്ട്. അതുപോലെ അതിശയപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ പെരുമാറ്റവും. വളരെ കുലീനമാണ്. വിനയവും ക്ഷമയുമാണ് ഞാന്‍ അദ്ദേഹത്തില്‍ കണ്ട മികച്ച ക്വാളിറ്റികള്‍.’
‘ശരിക്കും ഈ സിനിമയില്‍ താന്‍ വിശാലിനെ കാസ്റ്റ് ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നതേയല്ല. പക്ഷേ അങ്ങനെയൊരു ഓപ്ഷന് വന്നപ്പോള്‍ ആ ക്യാരക്ടര്‍ തന്നെ വലുതായി. കഥയ്ക്കും പുതിയൊരു ഡയമന്ഷന് വന്നുചേര്‍ന്നു.’ ഉണ്ണികൃഷ്ണന് പറഞ്ഞു.
Post Your Comments