
ബാഹുബലിയെന്ന ചിത്രത്തിലെ ദേവസേനയെ അവതരിപ്പിച്ച അനുഷ്ക ഇപ്പോള്‍ സൌത്ത് ഇന്ത്യയിലെ മികച്ച നടിമാരില്‍ ഒരാളും തിരക്കുള്ള നായികയുമാണ്. തെലുങ്കും തമിഴും കന്നടയും കടന്ന് ബോളിവുഡില്‍ നിന്നും താരത്തിനു അവസരങ്ങള്‍ തേടിയെത്തിയിരിക്കുകയാണ്. ഇതിനിടയില്‍ താരം സിനിമയില്‍ നിന്ന് അവധി എടുക്കുന്നു എന്ന് വാര്‍ത്തകള്‍.
ശരീരത്തിന്റെ ഭാരം കുറയ്ക്കാനാണു താരം അവധി എടുക്കുന്നത് എന്നു പറയുന്നു. ഇഞ്ചി ഇടിപ്പഴകടി എന്ന ചിത്രത്തിനു വേണ്ടി ശരീരഭാരം വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍ അത് സമൂഹമാധ്യമത്തില്‍ ട്രോള്‍ ചെയ്യപ്പെട്ടു. ഇപ്പോള്‍ എന്തായാലും തടി കുറച്ചിട്ടേ ഉള്ളുവെന്ന എന്ന ലക്ഷ്യത്തിലാണ് താരമെന്നാണ് സൂചന. ഉടന്‍ വിവാഹിതയാകുമെന്നും പ്രഭാസുമായി പ്രണയത്തിലാണെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതെല്ലാം വെറും പ്രചാരണം മാത്രമാണെന്ന് അനുക്ഷയോടു അടുത്ത വൃത്തങ്ങള്‍ പറയുന്നു
Post Your Comments