Latest NewsSongs

ഗസൽ ഗായകന്റെ കബറിടത്തോട് പാക്കിസ്ഥാന്റെ അനാദരവ് : സ്മാരകം സംരക്ഷിക്കാൻ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ച് മക്കൾ

പ്രശസ്ത പാക്ക് ഗസൽ ഗായകൻ മെഹദി ഹസ്സന്റെ കബറിടം സംരക്ഷിക്കാൻ മക്കൾ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചു. കാടുകയറി വൃത്തിഹീനമായി കിടക്കുന്ന കബറിടം നവീകരിക്കാമെന്നും സ്മാരകവും ലൈബ്രറിയും പണിയാമെന്നും സിന്ധിലെ പ്രവിശ്യാ സർക്കാർ ഉറപ്പു നൽകിയിരുന്നു. എന്നാൽ മെഹദി മരിച്ചു അഞ്ചു വർഷങ്ങൾ കഴിഞ്ഞിട്ടും നടപടികൾ ഒന്നും തന്നെ സ്വീകരിച്ചിട്ടില്ല . അതിനാലാണ്‌ മക്കൾ ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചത്.

അച്ഛന്റെ അഞ്ചാം ചരമവാര്‍ഷികം കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു നടപടിയും ആരംഭിച്ചിട്ടില്ലെന്നും കാത്തിരുന്ന് ക്ഷമ നശിച്ചതിനാലാണ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചതെന്നും മകൻ ആരിഫ് പറഞ്ഞു. മെഹദിയുടെ കബറിടവും കാട് കയറിക്കിടക്കുകയാണ്. രാത്രിയായാൽ ഇവിടം സാമൂഹിക വിരുദ്ധരുടെ ആവാസ കേന്ദ്രമായി മാറും. സമീപ വാസികൾ മാലിന്യ നിക്ഷേപത്തിനുള്ള ഇടമായി തിരഞ്ഞെടുത്തിരിക്കുകയാണ് ഇവിടം . ഒരു വേലി കെട്ടി എന്നത് മാത്രമാണ് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി. അതിനാലാണ് ഇന്ത്യയുടെ സഹായം അഭ്യർത്ഥിച്ചത്.

1927 ജൂലൈ 18ന് രാജസ്ഥാനിലെ ജൂംജ്‌നുവിലെ ലുന ഗ്രാമത്തില്‍ ജനിച്ച മെഹദി ഹസ്സന്‍ വിഭജനത്തെ തുടര്‍ന്നാണ് പാകിസ്താനിലേക്ക് കുടിയേറിയത്. റേഡിയോ പാക്കിസ്ഥാനിലെ തുംറി ഗായകനായി സംഗീത ജീവിതം തുടങ്ങിയ മെഹദി ഉറുദു കവിതകളോടുള്ള പ്രണയത്തെ തുടര്‍ന്ന് ഗസലിലേയ്ക്ക് വഴിമാറുകയായിരുന്നു. ഗസല്‍ രാജാവ്, ഖാന്‍ സാഹിബ്, ഷഹന്‍ഷ-ഇ-ഗസല്‍ എന്നീ പേരുകളിൽ അറിയപ്പെട്ട മെഹദിയുടെ ആദ്യ ഗാനം 1962ല്‍ പുറത്തിറങ്ങിയ സുസ്‌രാലിലെ ജിസ് നെ മേരെ ദില്‍ കൊ ദര്‍ദ് ദിയയായിരുന്നു. 2012 ജൂണ്‍ പതിമൂന്നിന് മെഹദി ഹസ്സൻ എന്ന സംഗീത പ്രതിഭ ലോകത്തോട് വിടപറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button