ഒരു ദശാബ്ദങ്ങൾക്കുമുമ്പ്, ലോകത്തെ ഒരു വീഡിയോ ഗെയിമിലൂടെ രസിപ്പിച്ച കഥാപാത്രമായിരുന്നു ആൻഗ്രി ബേർഡ്സ്. അതിനു ശേഷം ആൻഗ്രി ബേർഡ്സ് ഒരു തരംഗമായിരുന്നു. 2016 ആൻഗ്രി ബേർഡ്സ് – ദി മൂവി ബോക്സ് ഓഫീസിൽ ഹിറ്റ് ആയി. പിന്നിട് കളിപ്പാട്ടങ്ങളിലും തുണിത്തരങ്ങളിലും എല്ലാം ആൻഗ്രി ബേർഡ്സ് ഒരു ട്രെന്റ് ആയിരുന്നു.
വീഡിയോ ഗെയിമിൽ നിന്നും ഒരു സിനിമ നിർമ്മിക്കുന്നതിനുള്ള യാത്രയെക്കുറിച്ച് ആൻഗ്രി ബേർഡ് ഡയറക്ടർ ക്ലേ കേയിസ് മനസു തുറക്കുകയാണ്.
വളരെ ആവേശം ആയിരുന്നു ഈ സിനിമ ചെയ്യാൻ ഒരുപാട് ചെയ്യാൻ സാധിച്ചു. ഒരു ടെസ്റ്റിൽ നിന്ന് സിനിമ നിർമ്മിക്കുപ്പോൾ പ്രേഷകർക്ക് ഒരു പ്രതീഷ ഉണ്ട് എന്താണ് അതില്‍ ഉള്ളത് എന്ന്‍. എന്നാൽ വീഡിയോ ഗെയിമിന് ഒരു കഥാപാത്രമുണ്ടായിരുന്നില്ല. ഒരു കഥ സൃഷ്ടിക്കുന്നു,കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നു, അവർക്ക് വ്യക്തിത്വങ്ങൾ നൽകുന്നു ഇവയൊക്കെ രസകരമായിരുന്നു എന്ന് ക്ലേ കേയിസ് പറഞ്ഞു.
ചിത്രം നിർമ്മിക്കുന്നതിൽ ഏറ്റവും വെല്ലുവിളി നേരിട്ടത് പക്ഷികളുടെ പ്രപഞ്ചത്തിന്റെ വലുപ്പം ആയിരുന്നു. പക്ഷികൾക്കായി ഒരു പ്രത്യേക ദ്വീപും പന്നികൾക്ക് മറ്റൊരു ദ്വീപും ആയിരുന്നു. ഇത് വളരെ വലുതായിരുന്നു. ഇതു നിർമ്മിക്കുന്നതിനായി 400 പേരാണ് ജോലി ചെയ്തത്.
സിനിമയിലെ എന്റെ പ്രിയപ്പെട്ട ഭാഗം പക്ഷികൾക്കും പന്നികൾക്കും ഇടയിൽ അവസാന അന്തിമ ഷോട്ടാണ് അതിലെ ആക്ഷൻ, സംഗീതം, എല്ലാത്തിൻറെയും വലിപ്പം വളരെ ആവേശഭരിതമായിരുന്നു.
എന്റെ ഇഷ്ട കഥാപാത്രം ചങ്ക് ആണ്. എല്ലാവരിൽ നിന്നും വ്യത്യസ്തമായിരുന്നു ബോംബിന്റെ സ്ഥാനം. എല്ലാവരെയും ഞാൻ അങ്ങേയറ്റം സ്നേഹിക്കുന്നു.എന്നാലും ബോംബ് എന്റെ പ്രിയപ്പെട്ട കഥാപാത്രമാണ് എന്ന് കേയിസ് പറഞ്ഞു. ഈ ചിത്രം തീയറ്ററിൽ വന്നപ്പോൾ ഞാൻ തന്നെ ഇരുന്നു ചിരിച്ചു എന്നും അദ്ദേഹം പറഞ്ഞു.
ഫ്രോസൺ, ബോൾട്ട്, ടാംഗിൾഡ് എന്നി സിനിമകളും ക്ലേ കേയിസ് ചെയ്തിട്ടുണ്ട്. വാൾട്ട് ഡിസ്നി ആനിമേഷൻ സ്റ്റുഡിയോയിൽ അനിമേഷന്റെ തലവനാണ് അദ്ദേഹം.
Post Your Comments