
ആ നടനെ കുറിച്ച് പറഞ്ഞപ്പോൾ വാക്കുകൾ പതറി. കണ്ണുകൾ നിറഞ്ഞു. പിന്നെ തുറന്നു പറഞ്ഞു വിജയ് എന്ന നടൻ തന്ന ധൈര്യമാണ് സിനിമയിൽ തന്നെ പിടിച്ചു നിർത്തിയത്. ഒരു ഓൺലൈൻ വെബ്‌സൈറ്റ് നടത്തിയ പരിപാടിയിലാണ് തെരി ചിത്രത്തിന്റെ സംവിധായകൻ അറ്റ്ലി തന്റെ മനസ് തുറന്നത്.
‘സിനിമയിലേക്ക് വരുമ്പോഴേ ഞാന്‍ ആഗ്രഹിച്ചത് വിജയ് എന്ന നടനൊപ്പമുള്ള ഒരു സിനിമയാണ്. നന്‍പനില്‍ അസോസിയേറ്റ് ഡയറക്ടറായി ഞാന്‍ ജോലി ചെയ്തിരുന്നു. അന്ന് മുതലാണ് വിജയ് അണ്ണനെ അടുത്തു പരിചയപ്പെടുന്നത്. അസോസിയേറ്റ് ഡയറക്ടറോട് പൊതുവെ എല്ലാ നടന്‍മാരും സിനിമ കഴിഞ്ഞാല്‍ കാരവനില്‍ കയറി ഒരു ‘ബൈ’ പറയും. എന്നാല്‍ വിജയ് അണ്ണന്‍ അന്നേ പറഞ്ഞു ‘ ഒരു നല്ല കഥ കൊണ്ടുവരൂ, ഒന്നിച്ചൊരു സിനിമ ചെയ്യാമെന്ന്’. ഒരു സൂപ്പര്‍ സ്റ്റാര്‍ പൊതുവെ ഇങ്ങനെയൊന്നും പറയാറില്ല’.
വിജയ്- അറ്റ്ലി കൂട്ടുകെട്ടിൽ പിറന്ന തെരി എന്ന ചിത്രം ബോക്സ് ഓഫിസിൽ വൻ വിജയമാണ് നേടിയത്. ഒന്നര വർഷത്തെ പരിശ്രമത്തിന്റെ ഭാഗമായിയാണ് തെരിയുടെ തിരക്കഥ രൂപം കൊള്ളുന്നത്. വിജയ്ക്ക് ഒപ്പമുള്ള ഒരു ചിത്രം എന്ന സംവിധായകന്റെ ആഗ്രഹത്തിൽ നിന്നുമാണ് തെരി ഉണ്ടാകുന്നത്. ബോക്സ് ഓഫീസിൽ വൻ വിജയം ചിത്രത്തിന്റെ സംവിധായകൻ എന്ന പദവികളൊന്നും അറ്റ്ലിയെ കൊതിപ്പിക്കുന്നില്ല. താൻ എവിടെ പോയാലും തന്റെ സിനിമയെ കുറിച്ച് ആളുകൾ സംസാരിക്കുന്നു അതിലുപരി തെരി എന്ന ചിത്രം എനിക്ക് തന്നത് വിജയ് എന്ന ഏട്ടനെയാണ്. അറ്റ്ലി പറയുന്നു.
Post Your Comments