![](/movie/wp-content/uploads/2017/06/ഉപ്പുമം.jpg)
ടെലിവിഷന്‍ പരമ്പരകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ഉപ്പും മുളകും. നീലിമയും ബാലുവും അവരുടെ നാലുമക്കളും അടങ്ങുന്ന കുടുംബം വീട്ടിലെ ചെറിയ ചില പ്രശ്നങ്ങള്‍ ഹാസ്യാത്മകമായി അവതരിപ്പിക്കുന്നതാണ് ഈ പരിപാടി. സിനിമയില്‍ ചെറിയ വേഷങ്ങള്‍ ചെയ്ത നിഷയാണ് നീലിമയായി വേഷമിടുന്നത്. ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനം ബിഗ് സ്ക്രീനിലേക്ക് അവസരം ലഭിച്ചിരിക്കുകയാണ്. അതിനു പിന്നാലെയാണ് ഉപ്പും മുളകിലെ ”മുടി”യനായ പുത്രന് വിഷ്ണുവിനും സിനിമയിലേക്ക് അവസരം ലഭിച്ചിരിക്കുന്നത്.
ഋഷിയെന്നാണ് വിഷ്ണുവിന്റെ യഥാര്‍ത്ഥ പേര്. നീരജ്മാധവ് നായകനാകുന്ന ‘പൈപ്പിന് ചുവട്ടിലെ പ്രണയം’ എന്ന സിനിമയിലാണ് ഋഷിക്ക് അവസരം ലഭിച്ചിരിക്കുന്നത്. നീരജ്മാധവിന്റെ പ്രധാനമായ നാല് സുഹൃത്തുക്കളില്‍ ഒരാളായി ഋഷി അഭിനയിക്കുന്നു.
Post Your Comments