CinemaGeneralIndian CinemaMollywoodMovie GossipsNEWSWOODs

ഇരട്ട സംവിധായകരായി എത്തി; ആദ്യ ചിത്രം വിജയമായിട്ടും തങ്ങള്‍ തമ്മില്‍ പിരിയാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകന്‍ ഷാനില്‍ മുഹമ്മദ്

ഇരട്ട സംവിധായകര്‍, തിരക്കഥാകൃത്തുക്കള്‍ തുടങ്ങിവര്‍ പിരിയുന്നത് സിനിമാ ലോകത്ത് പുതുമയുള്ള ഒന്നല്ല. മങ്കിപെന്‍ എന്ന ചിത്രത്തിലൂടെ കടന്നുവന്ന സംവിധായകരാണ് റോജന്‍ തോമസ്സും ഷാനില്‍ മുഹമ്മദും. ആദ്യ ചിത്രം വലിയ വിജയമായെങ്കിലും ഇരുവരും പിരിയുന്ന കാഴ്ചയാണ് സിനിമാ ലോകം കണ്ടത്.

മങ്കി പെനിന് ശേഷം റോജിൻ ‘ജോ ആൻഡ് ദി ബോയ്’ എന്നാ ചിത്രം ചെയ്തു, ഷാനിലിന്‍ ‘അവരുടെ രാവുകൾ’ എന്ന ചിത്രവുമായി വരുന്നു. എന്നാല്‍ തങ്ങള്‍ അങ്ങനെ മനപ്പൂർവം പിരിഞ്ഞതല്ലയെന്നു ഷാനില്‍ പറയുന്നു . രണ്ടു സിനിമകളും ഒരുമിച്ചു ചെയ്യാൻ തന്നെ ആയിരുന്നു പ്ലാൻ. റോജിൻ ‘ജോ ആൻഡ് ദി ബോയ്’ ന്റെ കഥയുമായി മഞ്ജു വാര്യരെ സമീപിച്ചു. അതേ സമയം അവരുടെ രാവുകള്‍ എന്ന ചിത്രവുമായി ആസിഫ് അലിയെ താനും കണ്ടു. രണ്ടു പേർക്കും ഒരേ സമയം രണ്ടാളും ഡേറ്റ് തന്നു. രണ്ടു സിനിമകളും ഉപേക്ഷിക്കാനും പറ്റില്ല, അങ്ങനെ ഒറ്റയ്‌ക്കൊറ്റയ്‍ക്ക് ചെയ്യാൻ തീരുമാനിച്ചതാണ്.

എന്നാല്‍ തന്റെ ചിത്രത്തില്‍ താരങ്ങള്‍ കൂടുതലായി വന്നു. ആസിഫ് അലിയെ കൂടാതെ ഉണ്ണി മുകുന്ദൻ വിനയ് ഫോർട്ട് തുടങ്ങിയവരും കൂടെ വന്നപ്പോൾ ചിത്രം കുറച്ചു കൂടെ നീണ്ടു പോയെന്നും ഷാനില്‍ പറയുന്നു. ചിലപ്പോ ഇനി റോജിനും താനും ഒരുമിച്ചും ഒരു ചിത്രം വരാമെന്നും ഷാനില്‍ സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button