വിദേശത്തുനിന്ന് വന്ന് കത്രീനയെ പോലെ ബോളിവുഡ് പിടിച്ചെടുക്കാൻ ഒരുങ്ങുകയാണോ ലൂസിന്ഡ് നിക്കോളസ്. 2010ലെ മിസ് വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ട ഓസ്ട്രേലിയന്‍ സുന്ദരി ലുസിന്‍ഡ ഇപ്പോൾ ഒരു
തരംഗമായിക്കൊണ്ടിരിക്കുകയാണ്. പതിനേഴാമത്തെ വയസിലാണ് ലുസിന്‍ഡ മിസ് വേള്‍ഡ് ആയി തെരഞ്ഞെടുക്കപ്പെട്ടത്. ഇതിനുശേഷം ലുസിന്‍ഡ ഓസ്ട്രേലിയയിലെ പ്രമുഖ ബ്രാന്‍ഡുകളുടെ മോഡലായി. അവരുടെ ‘ബുള്ളറ്റ്’ എന്ന സംഗീത ആല്‍ബം 20 ദശലക്ഷം പേരാണ് കണ്ടത്.
ലുസിന്‍ഡ ഇപ്പോൾ അക്ഷയ് കുമാര്‍, സോനാക്ഷി സിന്‍ഹ തുടങ്ങിയ അഭിനയിച്ച ‘ബോസ്’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ ഭാഗമായിരിക്കുകയാണ്. അജയ് ദേവ്ഗണ്ണിനൊപ്പവും അഭിനയിക്കുന്നുണ്ട്. ‘ഗസ്റ്റ് ഇന്‍ ലണ്ടന്‍’ എന്ന ചിത്രത്തിലാണ് ലുസിന്‍ഡ ആദ്യമായി അഭിനയിക്കുന്നത്. ഇപ്പോൾ സിനിമ ലോകം ഉറ്റുനോക്കുന്നത് വിദേശത്തുനിന്നെത്തി ഇന്ത്യയിലെ അടുത്ത സൂപ്പർ നായികയാകുമോ എന്നാണ്.
Post Your Comments