അപ്രതീക്ഷിതമായി രണ്ടു സിനിമകളുടെ പോസ്റ്ററുകൾ അടുപ്പിച്ചു വെച്ചപ്പോൾ വെച്ചവർ പോലും വിചാരിച്ചു കാണില്ല അത് മാധ്യമങ്ങളിൽ വൈറലായി മാറാൻ പോകുന്ന ഒന്നാവും എന്ന്. രണ്ട് സിനിമകളുടെ പോസ്റ്ററുകള്‍ അടുത്തടുത്ത് വച്ചപ്പോള്‍ അത് സിനിമയെ വെല്ലുന്നൊരു വൈകാരിക നിമിഷമായി മാറുകയായിരുന്നു. കേരളത്തിലെ ഒരു തിയേറ്ററിൽ അരങ്ങേറിയ സംഭവമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തകർത്തു ലൈക്കുകൾ നേടിക്കൊണ്ടിരിക്കുന്നത്.
ദിലീപ് പോത്തന്റെ ഫഹദ് ഫാസിൽ ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയുടെയും സൽമാൻ ഖാൻ ചിത്രം ട്യൂബ് ലൈറ്റിന്റെയും പോസ്റ്ററുകൾ അടുപ്പിച്ചു വെച്ചപ്പോഴാണ് രസകരമായ സംഭവം ഉണ്ടാവുന്നത്. കഴുത്തിൽ ഷൂസിട്ടു സെല്യൂട്ട് ചെയ്തു നിൽക്കുന്ന സൽമാൻ ഖാന്റെ മുന്നിൽ താഴെ തറയില്‍ പേടിച്ചരണ്ടിരുന്ന് ദയനീയമായി നോക്കുന്ന ഫഹദിന്റെ ചിത്ര൦. ആദ്യം അത്ഭുതത്തോടെ നോക്കിയ ചിത്രത്തെ പിന്നീട് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
തൊണ്ടിമുതലും ദൃക്‌സാക്ഷിയും ട്യൂബ് ലൈറ്റും തിയേറ്ററുകളിൽ മത്സരിക്കാനില്ല എങ്കിലും ഇരു ചിത്രങ്ങൾക്കും വേണ്ടി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. മഹേഷിന്റെ പ്രതികാരമെന്ന വമ്പന്‍ ഹിറ്റിനുശേഷം ഫഹദും ദിലീഷ് പോത്തനും കൈകോര്‍ക്കുന്ന ചിത്രമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സുല്‍ത്താന്‍ എന്ന സൂപ്പര്‍ഹിറ്റിനുശേഷമുള്ള സല്‍മാൻ ഖാൻ ചിത്രമാണ് ട്യൂബ് ലൈറ്റ് .
Post Your Comments