പ്രണയ നൈരാശ്യം മൂലം ആത്മഹത്യക്ക് ശ്രമിച്ച നടനെതിരെ വിമർശനവുമായി നടി രചന. റിയാലിറ്റി ഷോയില്‍ പങ്കാളിയായിരുന്ന രചനയോട് വെങ്കട്ട് വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാൽ രചന ഇത് നിരസിച്ചിരുന്നു. ഇതിനെ തുടർന്ന് വെങ്കട്ട് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു.
താനും വെങ്കട്ടും തമ്മില്‍ പ്രണയമില്ലെന്ന നിലപാടിലായിരുന്നു രചന. ഒരു റിയാലിറ്റി ഷോയില്‍ അയാളുടെ ജോഡി ആയെന്നല്ലാതെ താൻ മറ്റൊന്നും ചെയ്തിട്ടില്ലെന്നും രചന വ്യക്തമാക്കിയിരുന്നു. വിവാഹാഭ്യർഥനയുമായി വെങ്കട്ട് തന്റെ പിറകെ നടന്നുവെന്നും രചന പറഞ്ഞു.
രചന പറഞ്ഞതെല്ലാം കള്ളമാണെന്ന് വെങ്കട്ട് പറഞ്ഞു. “രചന, നീ അയച്ച മെസേജ് നോക്ക്. അത് നീ വിശദീകരിക്കണം. എല്ലാത്തിനും സാക്ഷിയുണ്ട്. എന്റെ അച്ഛന് സാക്ഷിയാണ്. നീ പറഞ്ഞ കാര്യമേ ഞാന്‍ പറയുന്നുള്ളൂ. എനിക്ക് ഇപ്പോഴും നിന്നെ ഇഷ്ടമാണ്. നമ്മള് തമ്മില്‍ ഒന്നും ഇല്ലായിരുന്നുവെന്ന് മാത്രം പറയരുത്” എന്നും വെങ്കട്ട് പറഞ്ഞു.
ഇതിനെ തുടർന്നാണ് രചന രൂക്ഷ വിമർശനവുമായി എത്തിയത്. “വെങ്കട്ട് ഞാന്‍ നിന്നെ പ്രേമിച്ചിട്ടില്ല. എപ്പോഴാണ് ഞാന്‍ നിന്നോട് ഐ ലവ് യു പറഞ്ഞത്. ഞാന്‍ നിന്റെ കൂടെ ഷോയില്‍ പങ്കെടുത്തത് നിന്റെ മനസ്സില്‍ അത്തരത്തിലുള്ള ഒരു ചിന്തയില്ലെന്ന് കരുതിയാണ്. അതൊരു റിയാലിറ്റി ഷോയാണ് വെങ്കട്ട്, ജീവിതമല്ല. ഷോയും ജീവിതവും തമ്മിലുള്ള വ്യത്യാസം നിനക്കറിയില്ലേ..?” എന്ന് രചന പ്രതികരിച്ചു.
ഇതിനു മുമ്പും വെങ്കിട്ടിനെതിരെ ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.
പ്രശസ്ത സിനിമാതാരം രമ്യയെ താന്‍ വിവാഹം ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം ഒരിക്കല്‍ അവകാശപ്പെടുകയും രമ്യ വെങ്കട്ടിനെതിരെ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. പിന്നീട് വെങ്കട്ട് ആ അവകാശവാദവുമായി രംഗത്ത് വന്നിട്ടില്ല.
Post Your Comments