മലയാളസിനിമയിൽ നടനായും സംവിധായകനായും പാട്ടുകാരനായും ഒക്കെ തിളങ്ങിയ വ്യക്തിയാണ് വിനീത് ശ്രീനിവാസൻ. അച്ഛന് പിന്നാലെ വെള്ളിത്തിരയിലേക്കു കാലെടുത്തു വെച്ച വിനീതിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. ഇപ്പോൾ ജീവിതത്തിലും പുതിയൊരു വേഷം കെട്ടാൻ തയാറെടുക്കുകയാണ് ഈ അനുഗ്രഹീത കലാകാരൻ. അത് അച്ഛൻ വേഷമാണ്. സിനിമയിലെ നായക വേഷങ്ങൾക്കും തിരക്കുകൾക്കുമിടയിൽ അച്ഛനാകുന്നതിന്റെ സന്തോഷത്തിലാണ് വിനീത് .
മനസുകൊണ്ട് അച്ഛനാകുന്നതിനു തയാറെടുത്തോ എന്ന ചോദ്യത്തിന് അതെനിക്ക് അറിയില്ല എന്ന നിഷ്കളങ്കമായ മറുപടിയാണ് വിനീത് നൽകുന്നത്. വയറിനുള്ളിലെ ചവിട്ടും കുത്തും ഒക്കെ കാണുമ്പോള്‍, അതിനുള്ളില്‍ ഒരു ജീവന് ഉണ്ടെന്ന് റിയലൈസ് ചെയ്യുകയാണ് ഞാനിപ്പോള്‍. സുഹൃത്തുക്കള്‍ക്ക് കുട്ടിയുണ്ടാകുമ്പോള്‍ ആ സന്തോഷത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ഷാനിന്റെ കുട്ടിയെ ജനിച്ച അന്നു തന്നെ ഞാന്‍ കണ്ടിരുന്നു. കുട്ടിയെ നോക്കി ഫ്രീസായി നിൽക്കുകയായിരുന്നു ഞാൻ അപ്പോൾ. സ്വന്തം ജീവിതത്തി ഇതൊക്കെ എക്സ്പീരിയൻസ് ചെയ്യുകയാണ് ഞാനിപ്പോൾ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് വിനീത് തന്റെ സന്തോഷം വെളിപ്പെടുത്തിയത്.
Post Your Comments