മലയാളത്തിലെ രണ്ടു സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ ‘ഹലോ’യും,’മായാവി’യും റാഫി മെക്കാര്‍ട്ടിന്‍ ടീം രണ്ടാം ഭാഗമെന്ന പേരില്‍ വീണ്ടും വെള്ളിത്തിരയില്‍ എത്തിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ‘ഹലോ’യിലെ ശിവരാമനും, ‘മായാവി’യിലെ മഹിയും വീണ്ടും ബിഗ് സ്ക്രീനിലെത്തുമ്പോള്‍ അവര്‍ക്കൊപ്പം നിന്ന് തകര്‍ത്തഭിനയിച്ച ചില താരങ്ങളുടെ അഭാവം നമുക്ക് രണ്ടാം ചിത്രത്തില്‍ നഷ്ടമാകും എന്നുള്ളത് തീര്‍ച്ചയാണ്. ‘ഹലോ’യില്‍ ജഗതിയുടെ അഭാവമാണെങ്കില്‍ ‘മായാവി’യില്‍ നഷ്ടമാകുന്നത് കൊച്ചിന് ഹനീഫയുടെ സാന്നിധ്യമാണ്. ‘മായാവി’യില്‍ ജയിലറുടെ വേഷത്തിലാണ് കൊച്ചിന് ഹനീഫ അഭിനയിച്ചത്. ജയില്‍പുള്ളിയായി കഴിയുന്ന നായകന് മഹിയോടു അനുകമ്പയും സ്നേഹവുമുള്ള ഹൃദയ സ്പര്‍ശിയായ കഥാപാത്രമായിരുന്നു കൊച്ചിന് ഹനീഫയുടേത്. ‘മായാവി’യിലെ മഹി ‘ഹലോ’യിലെ ശിവരാമാനോപ്പം ഒത്തുചേരുമ്പോള്‍ കൊച്ചിന് ഹനീഫയെ പോലെയുള്ള ചില മികച്ച കലകാരന്മാരുടെ കൊഴിഞ്ഞു പോക്ക് മലയാള സിനിമാ ലോകത്തിനു നികത്താനാവാത്ത നഷ്ടം തന്നെയാണ്
Post Your Comments