NEWSShort FilmsShort Films

ലൈംഗികതയും, റൊമാന്‍സും മാറ്റിനിര്‍ത്താം; ഇത് കയ്യടി നല്‍കാവുന്ന ചെറുചിത്രം!

ഒരു വീട് പശ്ചാത്തലമാക്കി രണ്ടു കഥാപാത്രങ്ങള്‍, ആ കഥാപത്രങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു കഥ ആ കഥയില്‍ പ്രണയമുണ്ട്, സെക്സുണ്ട്, ആത്മസംഘര്‍ഷവും ഒക്കെയായി ഒരു 90 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം ‘പുതപ്പ്’. കഥാപാത്രങ്ങള്‍ക്ക് പേരില്ലാത്ത ഈ ചിത്രം ഒരു ചിത്രകാരനും, മോഡലും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. വേറിട്ട പ്രമേയമുള്ള ഈ ചിത്രം യുട്യൂബില്‍ ഹിറ്റാണ്.

യാഥാര്‍ഥ്യത്തിന്റെയും സാങ്കല്‍പ്പികതയുടെയും സമ്മിശ്രമായ ഒരു പുതിയ ലോകത്തേക്ക് ഈ സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ഇസ്രായേല്‍ – പാലസ്തീന്‍ സംഘര്‍ഷം, ഇറാഖിന്റെ കുവൈറ്റ് അധിനിവേശവും, ബാബ്‌റി മസ്ജിദ് സംഭവവും ചിത്രത്തിന് രാഷ്ട്രീയമാനം നല്‍കുന്നു.

പൂര്‍ണമായും ഒരു വീടിനുള്ളില്‍ വെച്ചാണ്‌ ഇതിന്റെ ചിത്രീകരണം നടന്നിരിക്കുന്നത്. നിധി സിങ്, ഷാജഹാന്‍ എന്നിവരാണ്‌ അഭിനേതാക്കള്‍. യുവാക്കള്‍ക്ക് തീര്‍ത്തും ഇഷ്ട്ടപ്പെടുന്ന തരത്തിലാണ് പുതപ്പ് അണിയിച്ച്‌ ഒരുക്കിയിരിക്കുന്നത്. യുട്യൂബില്‍ തരംഗമാവുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ വാള്‍ട്ടര്‍ ഡിക്രൂസാണ്. കെ.ജി ജയനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് മേട്ടുങ്കല്‍ ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.

shortlink

Related Articles

Post Your Comments


Back to top button