ചിത്രീകരണം തുടങ്ങിയത് മുതല്‍ ‘ലിപ്സ്റ്റിക് അണ്ടര്‍ മൈ ബുര്‍ഖ’ എന്ന ചിത്രത്തിന് വിമര്‍ശനങ്ങള്‍ ഏറെയാണ്. മോശം രംഗങ്ങളുടെ പേരില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരുന്നു. പ്രദര്‍ശനാനുമതി നിഷേധിച്ചതിന് പിന്നാലെ ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രകാശ് ഝാ ഫിലിം സര്ട്ടിഫിക്കേഷന് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. തുടര്‍ന്ന് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്കി പ്രദര്‍ശനാനുമതി നല്‍കുകയും ചെയ്തു.
വീണ്ടും വിവാദങ്ങളില്‍ ഇടംപിടിക്കുകയാണ് ചിത്രം. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. നടുവിരല്‍ ഉയര്‍ത്തിയുള്ള കൈയുടെ ചിത്രത്തില്‍ അഭിനേതാക്കളെ ഉള്‍പ്പെടുത്തിയുള്ളതാണ് പുതിയ പോസ്റ്റര്‍. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്ട്ടിഫിക്കഷനോടുള്ള പ്രതിഷേധമാണ് പുതിയ പോസ്റ്ററെന്നും പറയപ്പെടുന്നു. അലംകൃത ശ്രീവാസ്തവയാണ് ചിത്രത്തിന്റെ സംവിധായകന്.
Post Your Comments