![](/movie/wp-content/uploads/2017/06/ari.jpg)
പരസ്യ സംവിധായകനായ ശരത് സന്ധിത് സംവിധാനം ചെയ്യുന്ന പുതിയ മമ്മൂട്ടി ചിത്രമാണ് ‘പരോള്‍’. ജയിലില്‍ പശ്ചാത്തലമാകുന്ന ചിത്രത്തില്‍ ഒരു തടവുകാരന്റെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ചിത്രത്തിന് ‘പരോള്‍’ എന്ന് പേര് നല്‍കിയതിനു പിന്നില്‍ ഒരു കഥയുണ്ട്. ആ കഥയിലെ നായകന്‍ ‘ആക്ഷന്‍ ഹീറോ ബിജു’വിലൂടെ ശ്രദ്ധ നേടിയ അരിസ്റ്റോ സുരേഷാണ്. ജയിലില്‍ നിത്യ സന്ദര്‍ശകനായി എത്താറുള്ള അരിസ്റ്റോ സുരേഷ് ചിത്രീകരണം നടക്കുന്ന ഒരു ദിവസം ചിത്രത്തിന്റെ ലൊക്കേഷനിലും അല്‍പസമയം ചെലവിട്ടു. എല്ലാവരുടെയും സന്തോഷത്തിനായി അദ്ദേഹം ഒരു ഗാനവും ആലപിച്ചു. ജയില്‍ അന്തരീക്ഷമായതിനാല്‍ ‘പരോള്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് അരിസ്റ്റോ സുരേഷ് ആലപിച്ചത്. പാട്ട് തീര്‍ന്നതും മമ്മൂട്ടി തന്‍റെ ചിത്രത്തിന് പരോള്‍ എന്ന പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. സെറ്റിലുള്ളവരെല്ലാം ആ തീരുമാനത്തെ സ്വാഗതം ചെയ്തു.
Post Your Comments