
പാലേരി മാണിക്യം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കു കാലെടുത്തു വെച്ച നടിയാണ് മൈഥിലി. മാണിക്യം എന്ന കഥാപാത്രത്തെ കൈയൊതുക്കത്തോടെ അവതരിപ്പിച്ച് ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട മൈഥിലി ചാടി കേറി ചിത്രങ്ങൾ ചെയ്യുന്ന ആളായിരുന്നില്ല. വർഷത്തിൽ ഒരു പടമെങ്കിലും മതി എന്ന തീരുമാനത്തിലായിരുന്നു നടി. എന്നാൽ നല്ലതെന്നു കരുതിയ ചിത്രങ്ങളൊന്നും കാര്യമായ ചലനങ്ങളുണ്ടാക്കാതെ കടന്നു പോയപ്പോൾ സങ്കടം തോന്നി. മൈഥിലി പറഞ്ഞു.
പ്രിയനന്ദൻ സംവിധാനം ചെയ്യുന്ന പാതിരാ കാലമാണ് മൈഥിലിയുടെ പുതിയ ചിത്രം. അവാർഡ് ജേതാവ് കൂടിയായ പ്രിയാനന്ദന്റെ നായികയായി അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം.
Post Your Comments