കോളിവുഡ് താരങ്ങളായ അഞ്ജലിയുടെയും, ജയ്യുടെയും വിവാഹം ഡിസംബറില്‍ ഉണ്ടാകുമെന്നാണ് കോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഞ്ജലിയുടെ ജന്മദിനത്തില് ജയ് എഴുതിയ പ്രണയക്കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. വിവാഹത്തെ സംബന്ധിച്ച് തീരുമാനങ്ങളെടുക്കാന്‍ ജയ് വീട്ടുകാരോട് ആവശ്യപ്പെട്ടതായി താരവുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വിവാഹത്തെക്കുറിച്ച് ഇവര്‍ ഇരുവരും പ്രതികരിച്ചിട്ടില്ല. ജയ്-അഞ്ജലി ജോഡികള്‍ ഒരുമിച്ച് അഭിനയിച്ച ഹൊറര്‍ ചിത്രം ‘ബലൂണ്‍’ റിലീസിന് തയ്യാറെടുക്കുകയാണ്.
Post Your Comments