സിനിമാ നിര്‍മ്മാണ രംഗത്തെ സജീവസാന്നിധ്യമായിരുന്നു ലൂമിയര്‍ ഫിലിംസ്. ശ്രീനിവാസനും മുകേഷുമായിരുന്നു ലൂമിയര്‍ എന്ന ഫിലിം നിര്‍മ്മാണ കമ്പനിയുടെ അമരത്ത്. ഇപ്പോള്‍ വീണ്ടും ശ്രീനിവാസനും മുകേഷും ഒന്നിക്കുകയാണ് പക്ഷേ മറ്റൊരു ചിത്രം നിര്‍മ്മിക്കാനല്ല ഇവര്‍ കൈകോര്‍ക്കുന്നത്. ഒരുമിച്ചൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറെടുക്കുകയാണ് താരങ്ങള്‍. രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കല്യാണം’ എന്ന ചിത്രത്തിലാണ് മുകേഷും ശ്രീനിവാസനും ഒരുമിച്ചെത്തുന്നത്. ചിത്രത്തിന്റെ താരനിര്‍ണ്ണയം പൂര്‍ത്തിയായി വരുന്നു. മറ്റൊരു താരപുത്രന് ഈ ചിത്രത്തിലുടെ അരങ്ങേറ്റം കുറിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. ‘സാള്‍ട്ട് മാംഗോ ട്രീ’ക്ക് ശേഷം രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കല്യാണം’.
Post Your Comments