ഒമാനില്‍ സിനിമാ ചിത്രീകരണം സജീവമാകുന്നു

ഒമാനില്‍ വീണ്ടും ബോളിവുഡ് ചിത്രീകരണം സജീവമാകുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങള്‍ക്ക് ലോക്കേഷനായിട്ടുള്ള ഒമാനില്‍ നീരജ് പാണ്ഡെ സംവിധാനം ചെയ്യുന്ന ‘ഐയാരി’ എന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. മനോജ് ബാച്പായി, സിദ്ദാര്‍ഥ് മല്‍ഹോത്ര എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. ബിഗ്‌ ബഡ്ജറ്റ് പ്രോജക്റ്റായി ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ് 2018 ജനുവരി 26നാണ്. ഒമാന് പുറമേ ഇന്ത്യയും ലണ്ടനും ചിത്രത്തിന്റെ ലോക്കെഷനാകുന്നുണ്ട്. നിരവധി മലയാള സിനിമകളും ഗള്‍ഫ് നാടായ ഒമാനില്‍ ചിത്രീകരിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിവൃത്തമാക്കി ഒരുങ്ങുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെയും പ്രധാന ലൊക്കേഷന്‍ ഒമാനാണ്.

Share
Leave a Comment