എംടി വാസുദേവൻ നായരുടെ തിരക്കഥയിൽ യൂസഫലി കേച്ചേരി സംവിധാനം ചെയ്‌ത നീലത്താമര എന്ന ചിത്രം മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞു പോകാൻ ഇടയില്ല. മലയാളി സിനിമ പ്രേമികളുടെ മനസ്സിൽ ആ ചിത്രവും കുഞ്ഞിമാളുവും ഉണ്ടാക്കിയ നൊമ്പരം അത്രയ്ക്ക് വലുതായിരുന്നു. കുഞ്ഞിമാളു എന്ന കഥാപാത്രത്തെ തന്മയത്വത്തോടുകൂടി അവതരിപ്പിച്ച അംബികയായിരുന്നു യഥാർത്ഥ താരം.
ഈ ചിത്രം റിലീസ് ചെയ്തു മുപ്പത്തെട്ടു വർഷങ്ങൾക്കിപ്പുറം മലയാളത്തിലെ തിരക്കുള്ള നായികയായി മാറിയ അംബിക തന്റെ സിനിമ ജീവിതത്തിലുണ്ടായ നഷ്ടങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ്. മലയാളത്തിൽ തനിക്ക് ചെയ്യാൻ കഴിയാതെപോയ ചിത്രവും പാഞ്ചാഗ്നിയും ഇന്നും ഈ താരത്തിന്റെ മനസ്സിൽ നൊമ്പരമായി അവശേഷിക്കുകയാണ് .
പഞ്ചാഗ്നിയിൽ ഗീത അവതരിപ്പിച്ച വേഷം ചെയ്യാനായി സംവിധായകൻ ആദ്യം തിരഞ്ഞെടുത്തത് തന്നെയായിരുന്നു . എന്നാൽ തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിങ്ങിലായിരുന്ന തനിക്ക് അതിൽ അഭിനയിക്കാൻ സാധിച്ചില്ല. പ്രിയദർശൻ സംവിധാനം ചെയ്‌ത ചിത്രം എന്ന സിനിമയിൽ അഭിനയിക്കാൻ വിളിച്ചപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു. അംബിക പറഞ്ഞു.
Post Your Comments