തനതായ വ്യക്തിത്വം കൊണ്ടും നിഷ്കളങ്കമായ പുഞ്ചിരികൊണ്ടും ആരാധക മനസുകൾ കീഴടക്കിയ യുവതാരമാണ് ദുൽഖർ സൽമാൻ. അഭിനയത്തിലെന്നപോലെ ജീവിതത്തിലും മറ്റു താരങ്ങളിൽ നിന്ന് വ്യത്യസ്തമായി ആരാധകരോട് അടുത്ത് നിൽക്കാൻ ശ്രമിക്കുന്ന ആളാണ് ദുൽഖർ.
ഇത്തവണ തന്റെ ആരാധകന്റെ ചെറിയൊരു ആഗ്രഹം നിറവേറ്റിയാണ് ദുൽഖർ താരമായിരിക്കുന്നത്. തന്റെ പിറന്നാളിന് ഇഷ്ട്ട താരമായ ദുൽഖറിന്റെ ആശംസ ലഭിക്കണം എന്നതാണ് ആഗ്രഹമെന്ന് ഒരു ആരാധകൻ ട്വീറ്റ് ചെയ്തിരുന്നു. കുറച്ചു സമയത്തിനുളിൽ തന്നെ ദുൽഖർ ‘ഹാപ്പി ബർത്ത് ഡേ ബഡ്ഡി’ എന്ന് ആശംസ നൽകി അത്ഭുതപ്പെടുത്തുകയാണ് ഉണ്ടായത്. ഒരുപാട് സന്ദേശങ്ങൾക്കിടയിൽ നിന്നും ആരാധകരുടെ ചെറിയ ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാനായി യുവതാരം നടത്തുന്ന ശ്രമങ്ങളെ ആഘോഷമാക്കുകയാണ് ദുൽഖർ ഫാൻസ് അസോസിയേഷൻ.
സിനിമയെ സംബന്ധിച്ച കാര്യങ്ങളായാലും ജീവിതത്തിലെ മനോഹര നിമിഷങ്ങളായാലും ആരാധകരുമായി പങ്കുവയ്ക്കാൻ പ്രത്യേകം സമയം കണ്ടെത്താറുള്ള ദുൽഖറിനെ പിന്തുടരുന്ന ആളുകളുടെ എണ്ണം സാമൂഹ്യ മാധ്യമങ്ങളിൽ കൂടി വരികയാണ്.
Post Your Comments