CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

മോഹന്‍ലാല്‍ അല്ല; തന്‍റെ സ്വപ്ന പദ്ധതിയിലെ നായകനെക്കുറിച്ച് വിനീത് ശ്രീനിവാസന്‍

മലയാള സിനിമാ മേഖലയില്‍ ഗായകനായും നടനായും സംവിധായകനായുമെല്ലാം തിളങ്ങിയ താരമാണ് വിനീത് ശ്രീനിവാസന്‍. ചുരുക്കം ചില ചിത്രങ്ങള്‍ ഒരുക്കിയ വിനീത് ഇപ്പോള്‍ അഭിനയത്തിന്റെ തിരക്കിലാണ്.

അച്ഛന്‍ ശ്രീനിവാസനെയും മോഹന്‍ലാലിനെയും കേന്ദ്രമാക്കി ഒരു ചിത്രം അതാണ് തന്റെ സ്വപ്‌നങ്ങളിലൊന്ന് എന്ന് വിനീത് ശ്രീനിവാസന്‍ മുന്പ് പറഞ്ഞിരുന്നു. ആ കഥാപാത്രങ്ങള്‍ ദാസനെയും വിജയനെയും പോലെ പ്രേക്ഷകര്‍ അംഗീകരിക്കുന്നതായിരിക്കണം. എന്നാല്‍ ഒരിക്കലും ദാസനും വിജയനും ആയിരിക്കില്ലയെന്നും വിനീത് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ ഇപ്പോള്‍ അതിനെക്കാള്‍ വലിയൊരു ആഗ്രഹത്തെ കുറിച്ച് വിനീത് വെളിപ്പെടുത്തുന്നു.

അച്ഛന്‍ ശ്രീനിവാസനെ കേന്ദ്ര കഥാപാത്രമാക്കി ഒരു മുഴുനീള സിനിമ ചെയ്യണമെന്നാണ് വിനീതിന്റെ ആഗ്രഹം. വിനീത് ഒരുക്കിയ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത് എന്നീ ചിത്രങ്ങളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിരുന്നു. പക്ഷെ അതൊക്കെ സൈഡ് റോള്‍ ആയിരുന്നു. മുഴുനീള കഥാപാത്രവുമായി അച്ഛന്‍ എത്തുന്ന സിനിമ ചെയ്യാന്‍ തയ്യാറാവുകയാണ്‌ വിനീത്.

shortlink

Post Your Comments


Back to top button