മറക്കാനാകാത്ത ഡിന്നർ: ഓർമകൾ പങ്കിട്ട് കരീന കപൂർ

തന്റെ ജീവിതത്തിലെ മറക്കാനാകാത്ത ഡിന്നറിനെ കുറിച്ചുള്ള ഓർമകൾ പങ്കിട്ട് കരീന കപൂർ. സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ഒരു ചാറ്റ് ഷോയിലാണ് കരീന രസകരമായ ആ പഴയ അത്താഴത്തിന്റെ കഥ വെളിപ്പെടുത്തിയത് .

സെയ്ഫ്, കരീന, അജയ് ദേവ്ഗണ്‍, വിവേക് ഒബ്‌റോയി എന്നിവര്‍ അഭിനയിക്കുന്ന ഓംകാരയുടെ ചിത്രീകരണം നടക്കുന്ന സമയത്തു രാത്രി ഷൂട്ടിങ് തീര്‍ന്നപ്പോള്‍ ഷാഹിദ് കരീനയെ കാണാനും റോസ് സെയ്ഫിനെ കാണാനും സെറ്റില്‍ വന്നു. പിന്നീട് നാല് പേരും ഒരുമിച്ച് ഭക്ഷണം കഴിക്കാന്‍ ഒരു റെസ്റ്റാറന്റില്‍ പോയി. ‘അന്ന് സെയിഫിന്റെ ജോടി റോസ്. ഞാന്‍ മറ്റൊരാളുടെ കാമുകിയും. വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു. ഇന്ന് ഞാന്‍ സെയ്ഫിന്റെ ഭാര്യയായി.

ഒരുകാലത്തു ബോളിവുഡ് ആഘോഷിച്ച താര ജോഡികളായിരുന്നു ഷാഹിദ് കപൂറും കരീന കപൂറും . വെള്ളിത്തിരയിൽ മാത്രമല്ല ജീവിതത്തിലും പ്രേക്ഷകര്‍ അവരുടെ പ്രണയത്തെ ആഘോഷിച്ചു. എന്നാൽ ആ പ്രണയം അധികം നീണ്ടു നിന്നില്ല. ഷാഹിദുമായി വേര്‍പിരിഞ്ഞ കരീന പിന്നീട് സെയ്ഫ് അലി ഖാനുമായി പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. മകന്റെ ജനനത്തിനു ശേഷം ഇപ്പോൾ സിനിമയിലേക്കു മടങ്ങി വരാനൊരുങ്ങുകയാണ് താരം.

Share
Leave a Comment