CinemaGeneralIndian CinemaKollywoodLatest News

ബാഹുബലി 2 ലൂടെ മറ്റൊരു നേട്ടവുമായി ഏരീസ് പ്ലെക്സ്

ബാഹുബലിയുടെ പേരിൽ നിരവധി അംഗീകാരങ്ങൾ വാരിക്കൂട്ടിയ തിരുവനന്തപുരം ഏരീസ് പ്ലെക്സ് തീയേറ്ററിന്റെ പേരിൽ മറ്റൊരു ചരിത്ര നേട്ടം കൂടി. ബാഹുബലിയുടെ രണ്ടാം ഭാഗമായ ദി കൺക്ലൂഷൻ റിലീസ് ചെയ്തു 51 ദിവസം കൊണ്ട് മൂന്നു കോടി കളക്ഷൻ നേടിയിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് കളക്ഷൻ ഇനത്തിൽ മൂന്ന് കോടി മറികടക്കുന്ന ഇന്ത്യയിലെ ഏക ഡബിൾ 4 കെ പ്രോജെക്ഷൻ തിയേറ്ററാണ് ഏരീസ് പ്ലെക്സ് തിയേറ്റർ.

ബാഹുബലി 4കെ പ്രൊജക്ഷനിൽ കാണാൻ അന്യ സംസഥാനങ്ങളിൽ നിന്നു പോലും ആളുകൾ തിരുവനന്തപുരത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ കളക്ഷൻ അഞ്ചു കോടി കടക്കും എന്നാണ് പ്രതീക്ഷ. വർദ്ധിച്ചു വരുന്ന പ്രേക്ഷകരുടെ ആവശ്യത്തെ തുടർന്ന് ഒരു ഷോ എങ്കിലും ബാഹുബലിക്ക് മാത്രമായി ഒരു വർഷത്തേക്ക് നീട്ടാനാണ് പദ്ധതി.

കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യ വിസ്മയങ്ങളും സാങ്കേതിക മേന്മയുമുള്ള സിനിമകൾ ആധുനിക സംവിധാനങ്ങളാൽ സജ്ജീകരിച്ച തീയേറ്ററിൽ കാണുന്നത് പ്രത്യേക അനുഭവമാണ്. ബാഹുബലി കാണാൻ രാജ്യത്തെ ഏറ്റവും മികച്ച തീയേറ്ററായി ഏരീസ് പ്ളെക്സിനെയാണ് സിനിമയുടെ അണിയറപ്രവർത്തകർ വിലയിരുത്തിരുന്നത്. രാജ്യത്തെ ഏറ്റവും വലിയ 4 കെ തിയേറ്ററായ ഏരീസ് പ്ലെക്സിൽ ആറു സ്‌ക്രീനുകളിലായി 1500 ഇരിപ്പിടമാണ് ഒരുക്കിയിരിക്കുന്നത്. ബാഹുബലിയുടെ ആദ്യഭാഗമായ ബാഹുബലി-ദ ബിഗിനിങ് പുനപ്രദർശനം നടത്തിയപ്പോഴും മികച്ച കളക്ഷനാണ് ഏരീസ് പ്ലെക്സ് നേടിയത്.

നിലവാരം കുറഞ്ഞ സ്റ്റുഡിയോകളും തീയേറ്ററുകളും മൂലം 4 കെ സാങ്കേതികവിദ്യയിൽ വരുന്ന സിനിമകൾ അതേ നിലവാരത്തിൽ ആസ്വദിക്കാൻ പ്രേക്ഷകർക്ക് സാധിക്കില്ല . ഇതിന് പരിഹാരമായാണ് രണ്ടായിരം ഇന്ത്യൻ ശതകോടീശ്വരന്മാരെയും കമ്പനികളെയും ഉൾപ്പെടുത്തി ഇൻഡിവുഡ് കൺസോർഷ്യം രൂപീകരിച്ചത്.ഏരീസ് പ്ലെക്സ് ഒരു തുടക്കമാണ്. 2020 ഓടെ രാജ്യം മുഴുവൻ 4കെ നിലവാരമുള്ള 2000 മൾട്ടിപ്ളെക്സ് ഇൻഡിവുഡ് പ്രോജക്ടിന്റെ ഭാഗമായി ഒരുക്കുകയാണ് ലക്ഷ്യം യുഎഇ ആസ്ഥാനമായ ഏരീസ് ഗ്രൂപ്പിന്റെ ചെയർമാനായ സോഹൻ റോയ് പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button