പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കി തയാറാക്കുന്ന ചിത്രത്തിൽ മോദിയുടെ വേഷം ചെയ്യുന്നത് അക്ഷയ് കുമാറെന്നു സൂചന. ചിത്രത്തെ സംബന്ധിച്ചു കൂടുതൽ വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ല എങ്കിലും അക്ഷയ് കുമാർ ഇന്ത്യയുടെ മിസ്റ്റർ ക്ലീൻ ആണെന്നും അതിനാൽ മോദിയുടെ വേഷം ചെയ്യാൻ അദ്ദേഹമാണ് യോഗ്യനെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത് ഒരു ദേശീയ മാധ്യമം ആണ്.
കേന്ദ്ര സർക്കാരിന്റെ പല പരിപാടികളിലും സജീവ പങ്കാളിയാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ അക്ഷയ് കുമാർ. ശൗചാലയങ്ങളുടെ ആവശ്യകതയെപ്പറ്റി വടക്കേ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ബോധവല്‍ക്കരണവുമായി അക്ഷയ് എത്താറുണ്ട്. അക്ഷയിന്റെ ഏറ്റവും പുതിയ ചിത്രമായ ടോയ്‌ലറ്റ് ഏക് പ്രേം കഥയുടെ പ്രമേയവും ശൗചാലയമാണ്.
Post Your Comments