കേരളത്തിലെ മള്‍ട്ടിപ്ളെക്സുകളില്‍ റംസാന് റിലീസ് നല്‍കില്ലെന്ന നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും തീരുമാനം നടന് ദിലീപിന്റെ ഇടപെടലോടെ അവസാനിച്ചു. സമരം ഒത്തുതീര്‍ന്ന സാഹചര്യത്തില്‍ വരുന്ന വെള്ളിയാഴ്ച റംസാന് ചിത്രങ്ങള്‍ മള്‍ട്ടിപ്ളെക്സുകളിലും റിലീസ് ചെയ്യും. വിതരണ വിഹിതത്തെ തുടര്‍ന്നുള്ള തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലായിരുന്നു നിര്‍മ്മാതാക്കളും വിതരണക്കാരും കര്‍ശന നിലപാട് എടുത്തത്. ദിലീപ് നേതൃത്വം നല്കുന്ന ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓര്ഗനൈസേഷന് ഓഫ് കേരളാ മള്‍ട്ടിപ്ലെക്സുമായും നിര്‍മ്മാതാക്കളും വിതരണക്കാരുമായും ചര്‍ച്ച നടത്തി. കൊച്ചിയില്‍ നടന്ന ചര്‍ച്ചയിലാണ് സമരം പരിഹരിച്ചത്.
Post Your Comments